
മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2024-25 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 91.13 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 76.17 കോടി രൂപയായിരുന്നു. 19.6 ശതമാനമാണ് വര്‍ധന. നാലാം പാദത്തില്‍ കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 1538.08 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 1342.77 കോടി രൂപയില്‍ നിന്നും 14.5 ശതമാനം വളര്‍ച്ച നേടി.
2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 313.72 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 257.58 കോടി രൂപയില്‍ നിന്നും 21.8 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന വരുമാനം 5577.82 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ 4856.67 കോടി രൂപയില്‍ നിന്ന് 14.8 ശതമാനം വര്‍ധന രേഖപ്പെടുത്തി.
വരുമാനത്തെയും ലാഭത്തെയും ഒരുപോലെ ഉയര്‍ത്തിയ മികച്ച ബിസിനസ് പ്രകടനമാണ് നാലാം പാദത്തില്‍ കാഴ്ചവെക്കാനായതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍.കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. 'സണ്‍ഫ്‌ളേം' ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മുഴുവന്‍ ടേം ലോണും മുന്‍കൂട്ടി അടച്ചു തീര്‍ത്തു. വി ഗാര്‍ഡ് വീണ്ടും കടരഹിത (ഡെബ്റ്റ് ഫ്രീ) കമ്പനിയായി മാറുകയും ചെയ്തു.
കമ്പനിയെ സംബന്ധിച്ചിടത്തോളം സാമ്പത്തികവര്‍ഷം മികച്ച രീതിയില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. നൂതന ഉല്‍പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച്, നടപ്പു സാമ്പത്തിക വര്‍ഷത്തെ കൂടുതല്‍ മികവുറ്റതാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine