വികെസി ‘സീറോ ഫുട്ട്‌മാർക്‌സ്’: പഴയ ചെരുപ്പുകൾ ഇനി ഓൺലൈനായി ശേഖരിക്കും; ഉദ്ഘാടനം ചെയ്ത് അമിതാബ് ബച്ചൻ

ഉപയോഗം കഴിഞ്ഞ ഷൂസുകളും ചെരുപ്പുകളും ഉപഭോക്താക്കളിൽ നിന്ന് ഓൺലൈനായി ശേഖരിച്ച് ഉത്തരവാദിത്തപരമായ രീതിയിൽ സംസ്കരിക്കാൻ സഹായിക്കുന്ന ആദ്യ പാൻ-ഇന്ത്യൻ പദ്ധതി
VKC launches India's first pan-India online footwear collection, Amitabh Bachchan
ഇന്ത്യാസ് VKCയുടെ 'സീറോ ഫൂട്ട്‌മാർക്‌സ്' ഓൺലൈൻ പദ്ധതിയുടെ ഉദ്ഘാടനം നടൻ അമിതാബ് ബച്ചൻ നിർവഹിക്കുന്നു. ചടങ്ങിൽ ഇന്ത്യാസ് VKC മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്ക്, ഡയറക്ടർ വി. റഫീഖ് എന്നിവർ പങ്കെടുത്തു.
Published on

ഇന്ത്യയിലെ പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ ഇന്ത്യാസ് വികെസി (India's VKC) നടപ്പിലാക്കുന്ന വിപ്ലവകരമായ ‘സീറോ ഫുട്ട്‌മാർക്‌സ്’ (Zero Footmarks) ഓൺലൈൻ പദ്ധതി ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചൻ ലോഞ്ച് ചെയ്തു. ഉപയോഗം കഴിഞ്ഞ ഷൂസുകളും ചെരുപ്പുകളും ഉപഭോക്താക്കളിൽ നിന്ന് ഓൺലൈനായി ശേഖരിച്ച് ഉത്തരവാദിത്തപരമായ രീതിയിൽ സംസ്കരിക്കാൻ സഹായിക്കുന്ന രാജ്യത്തെ ആദ്യ പാൻ-ഇന്ത്യൻ പദ്ധതിയാണിത്.

പ്രവർത്തനരീതി

www.zerofootmarks.com എന്ന വെബ്‌സൈറ്റ് വഴി പുതിയ പാദരക്ഷകൾ ഓൺലൈനായി ഓർഡർ ചെയ്യുന്ന സമയത്ത് തന്നെ കൈവശമുള്ള പഴയവ കൈമാറാൻ ഉപഭോക്താക്കൾക്ക് സാധിക്കും. പുതിയ ഉൽപ്പന്നം ഡെലിവറി ചെയ്യുന്ന സമയത്ത് തന്നെ പഴയവ ശേഖരിക്കപ്പെടുന്ന ഈ രീതി വഴി പാദരക്ഷകൾക്ക് ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായ സംസ്കരണം ഉറപ്പാക്കുന്നു.

2025 ഓഗസ്റ്റിൽ തിരുവനന്തപുരത്ത് വികെസി ചെയർമാൻ വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്ത പൈലറ്റ് പദ്ധതിക്ക് ലഭിച്ച വലിയ സ്വീകാര്യതയാണ് ഇത് രാജ്യവ്യാപകമാക്കാൻ പ്രേരണയായത്. ഇത്തരമൊരു സംരംഭം ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ്. 2024 ഡിസംബറിൽ അന്നത്തെ ശുചിത്വ മിഷൻ ഡയറക്ടർ യു.വി ജോസ് ഐഎഎസ് (റിട്ട.) കേരളത്തിലെ ചെരുപ്പ് നിർമ്മാതാക്കൾക്ക് അയച്ച കത്താണ് ഇത്തരമൊരു ആശയം ആവിഷ്കരിക്കാൻ വികെസി മാനേജിംഗ് ഡയറക്ടർ വി.കെ.സി റസാക്കിന് പ്രചോദനമായത്. സാമൂഹിക വെല്ലുവിളികൾക്ക് ബിസിനസിലൂടെ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്.

ലക്ഷ്യം

മാലിന്യ സംസ്കരണത്തിൽ പുതിയ തലമുറയെ ബോധവാന്മാരാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2021-ൽ വികെസി നടപ്പിലാക്കിയ 'ഷോപ്പ് ലോക്കൽ' പദ്ധതി പോലെ തന്നെ ഉപഭോക്തൃ ബോധവൽക്കരണത്തിന് ഈ പുതിയ പദ്ധതിയും വലിയ പ്രാധാന്യം നൽകുന്നു. മാലിന്യസംസ്‌കരണത്തെപറ്റി ചിന്തിക്കാൻ കുട്ടികൾക്കും യുവതലമുറക്കും ഈ പദ്ധതി പ്രചോദനമാകുമെന്നും വി.കെ.സി റസാക്ക് പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com