5ജി സേവനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച് വോഡഫോണ്‍ ഐഡിയ

സേവനം തുടങ്ങുന്നതിന്റെ ഭാഗമായി 299 രൂപ മുതലുള്ള പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിട്ടുണ്ട്
Vodafone Idea
Published on

പ്രമുഖ ടെലികോം സേവന ദാതാക്കളായ വി കൊച്ചിയില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചു. ആഗസ്റ്റ് 20 മുതല്‍ തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളിലും 5ജി സേവനങ്ങള്‍ വി ആരംഭിച്ചിരുന്നു. വി 5ജി സ്പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സര്‍ക്കിളുകളിലായി നടത്തുന്ന 5ജി വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്.

സേവനം തുടങ്ങുന്നതിന്റെ ഭാഗമായി 299 രൂപ മുതലുള്ള പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഹൈ ഡെഫിനിഷന്‍ സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, അതിവേഗ ഡൗണ്‍ലോഡുകള്‍, റിയല്‍ടൈം ക്ലൗഡ് ആക്സസ് എന്നിവ ഇതിലൂടെ ആസ്വദിക്കാം. 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട കവറേജും വേഗതയേറിയ ഡാറ്റാ സ്പീഡും മികച്ച ഉപയോക്തൃ അനുഭവവും ലഭ്യമാക്കുന്നതിനായി വി കേരളത്തിലെ 4ജി നെറ്റ്‌വർക്ക് ഗണ്യമായി നവീകരിച്ചതായും കേരള ബിസിനസ് ഹെഡ് ജോര്‍ജ്ജ് മാത്യു വി. പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ലക്ഷദ്വീപ് ദ്വീപുകളിലും വി 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു.

ഇന്‍ഡോര്‍ കവറേജ് ശക്തിപ്പെടുത്തുന്നതിനായി 1400-ലധികം സൈറ്റുകളില്‍ 900 മെഗാഹെര്‍ട്സ് സ്പെക്ട്രം വിജയകരമായി വിന്യസിച്ചു. കൂടാതെ 4300 സൈറ്റുകളില്‍ 2100 മെഗാഹെര്‍ട്സ് സ്പെക്ട്രം വിന്യസിക്കുകയും ലെയര്‍ അഡീഷനിലൂടെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സ്പെക്ട്രം ബാന്‍ഡ് വിഡ്ത് വിപുലീകരിക്കുന്നതിലൂടെ ഡാറ്റാ ട്രാഫിക് കൈകാര്യം ചെയ്യാനുള്ള ശേഷിയും മെച്ചപ്പെടുത്തി.

2024 ഏപ്രില്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള 15 മാസത്തിനിടെ നടപ്പിലാക്കിയ ഈ അപ്ഗ്രേഡുകളിലൂടെ കേരളത്തിലെ മൊത്തം നെറ്റ്‌വർക്ക് ശേഷിയില്‍ 22 ശതമാനം വര്‍ദ്ധനവുണ്ടായി. ഇതിലൂടെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥിരതയുള്ളതും ഉയര്‍ന്ന നിലവാരമുള്ളതുമായ കണക്റ്റിവിറ്റി ലഭ്യമാകുന്നതാണ്.

ഘട്ടംഘട്ടമായുള്ള 5ജി വിപുലീകരണത്തിന്റെ ഭാഗമായി മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, മൈസൂരു, നാഗ്പൂര്‍, ചണ്ഡീഗഡ്, പട്ന, ജയ്പൂര്‍, സോനിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജിനഗര്‍, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കോട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളിലും വി 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Vodafone Idea launches 5G services in Kochi and Thiruvananthapuram with affordable unlimited data plans.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com