ടാറ്റ ഗ്രൂപ്പിന്റെ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ ബ്രാന്‍ഡായ വോള്‍ട്ടാസ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഹോം അപ്ലയന്‍സുകളുടെ പുതിയ ഉത്പന്ന സീരീസും വിപണിയില്‍ അവതരിപ്പിച്ചു. ഉപയോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമിണങ്ങുന്ന ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനാണ് കമ്പനി മുന്‍തൂക്കം നല്‍കുന്നതെന്ന് വോള്‍ട്ടാസ് ലിമിറ്റഡിന്റെ നിയുക്ത മാനേജിംഗ് ഡയറക്ടര്‍ മുകുന്ദന്‍ മേനോന്‍ പറഞ്ഞു.
വോള്‍ട്ടാസിന്റെ ഹാര്‍വസ്റ്റ് ഫ്രഷ് റഫ്രിജററേറ്റര്‍ ഉള്ളില്‍ ആര്‍ട്ടിഫ്യഷ്യല്‍ സൂര്യപ്രകാശം സജീകരിച്ച് പച്ചക്കറികളും മറ്റും 30 ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കുന്നു. ഓരോ പ്രദേശത്തിന്റെ കാലാവസ്ഥയ്ക്ക് അനുസരിച്ച് സ്വയം സജ്ജമാകുന്ന അഡാപ്റ്റീവ് കൂളിംഗ് സംവിധാനത്തോടെയുള്ള എ.സി, മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് 30 ശതമാനം അധിക ജലാംശം വലിച്ചെടുക്കുന്ന വാഷിംഗ് മെഷീനുകള്‍, വാട്ടര്‍ ഹീറ്ററുകള്‍, ബി.എല്‍.ഡി.സി ഫാനുകള്‍ തുടങ്ങിയവ അടങ്ങിയതാണ് കമ്പനിയുടെ ഉത്പന്ന നിര.
ഓണക്കാലത്തോട് അനുബന്ധിച്ച് 'വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫര്‍' എന്ന പേരിലുള്ള പ്രത്യേക ഉത്സവകാല കാമ്പയിന് കമ്പനി തുടക്കം കുറിച്ചു. ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകള്‍, കോമ്പോ ഡീലുകള്‍, ലളിതമായ വായ്പകള്‍, തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് ദീര്‍ഘിപ്പിച്ച വാറണ്ടി തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടുള്ള ഈ ഓഫറുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ പത്തു വരെയാകും പ്രാബല്യത്തിലുണ്ടാകുക.
വോള്‍ട്ടാസ് ഓണം ആശംസകള്‍ ഓഫറിന്റെ ഭാഗമായി ലളിതമായ ഇ.എം.ഐ ഓപ്ഷനുകളും തെരഞ്ഞെടുത്ത വാട്ടര്‍ ഹീറ്ററുകള്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷനും ലഭ്യമാക്കിയിട്ടുണ്ട്. ഡൗണ്‍ പെയ്‌മെന്റ്, പലിശ, ഡീലര്‍ പേ ഔട്ട് തുടങ്ങിയവ ഇല്ലാതെയുള്ള ത്രിപ്പിള്‍ സീറോ ഓഫര്‍, തെരഞ്ഞെടുത്ത എയര്‍ കണ്ടീഷണറുകള്‍ക്ക് 799 രൂപയും ജിഎസ്ടിയും മാത്രമുള്ള സൗജന്യ നിരക്കിലുള്ള ഇന്‍സ്റ്റലേഷന്‍ എന്നിവയും ലഭിക്കും. കൂടാതെ തെരഞ്ഞെടുത്ത എന്‍.ബി.എഫ്.സികള്‍ വഴി 16, 18 മാസ ദീര്‍ഘകാല ഇ.എം.ഐകള്‍, 1088 രൂപയില്‍ ആരംഭിക്കുന്ന നിശ്ചിത ഇ.എം.ഐ പ്ലാനുകള്‍, തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ 6,000 രൂപ വരെ കാഷ് ബാക്ക് എന്നിവയും ഓണം ഓഫറിന്റെ ഭാഗമായി ലഭിക്കും.
കേരളത്തില്‍ എഴുന്നൂറിലേറെ കസ്റ്റമര്‍ ടച്ച് പോയിന്റുകളും 84 സര്‍വീസ് ഫ്രാഞ്ചൈസികളും വോള്‍ട്ടാസിനുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine