രോഗികൾക്കും ഭിന്നശേഷിക്കാർക്കും ഇനി പ്ലാറ്റ്ഫോമിൽ സുഗമമായ യാത്ര; റെയിൽവേക്ക് വീൽചെയറുകൾ കൈമാറി വി.പി.എസ് ലേക്‌ഷോർ

എറണാകുളം ജങ്ഷൻ, ടൗൺ, തൃപ്പൂണിത്തുറ, വള്ളത്തോൾനഗർ തുടങ്ങിയ റെയിൽ സ്റ്റേഷനുകളിലായിരിക്കും വീൽചെയറുകൾ ലഭ്യമാവുക
VPS Lakeshore donates wheelchairs to railway stations
വിവിധ റെയിൽവേ സ്റ്റേഷനുകൾക്കായി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി ലഭ്യമാക്കുന്ന വീൽചെയറുകൾ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫന് കൈമാറുന്നു.
Published on

രോഗികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് വിവിധ റെയിൽവേ സ്റ്റേഷനുകൾക്ക് വീൽചെയറുകൾ കൈമാറി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി. പ്ലാറ്റ്ഫോമുകളിലൂടെയും പരുക്കൻ പ്രതലങ്ങളിലൂടെയും സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന വിധത്തിൽ പ്രത്യേകമായി രൂപകൽപന ചെയ്ത വീൽചെയറുകളാണ് നൽകിയത്.

എറണാകുളം ജങ്ഷൻ, ടൗൺ, തൃപ്പൂണിത്തുറ, വള്ളത്തോൾനഗർ തുടങ്ങിയ വിവിധ റെയിൽ സ്റ്റേഷനുകളിലായിരിക്കും ഈ വീൽചെയറുകൾ ലഭ്യമാവുക. ജനങ്ങൾക്ക് ഗുണപ്രദമാകുന്ന പ്രവർത്തനങ്ങൾ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം സേവന പദ്ധതികളെന്ന് എസ്.കെ. അബ്ദുള്ള പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ ഉപയോഗിക്കാനാകുന്നതിൽ ഏറ്റവും സുരക്ഷിതമായ വീൽചെയറുകളാണ് നല്‍കിയതെന്ന് സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫൻ പറഞ്ഞു.

യാത്രക്കാർക്കും ജീവനക്കാർക്കും വലിയ സേവനമാണ് ലേക്‌ഷോര്‍ നൽകിയിരിക്കുന്നതെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ സുനിൽകുമാർ പറഞ്ഞു. പ്ലാറ്റ്ഫോമുകളടക്കം ഉപയോഗിക്കേണ്ട സ്ഥലങ്ങൾ പരിശോധിച്ച് പ്രത്യേകം നിർമിച്ച വീൽചെയറുകളാണ് കൈമാറിയിരിക്കുന്നതെന്ന് വി.പി.എസ് ലേക്‌ഷോര്‍ സി.ഇ.ഒ ജയേഷ് വി. നായർ പറഞ്ഞു.

എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വി.പി.എസ് ലേക്‌ഷോർ സി.എസ്.ആർ കമ്മിറ്റി ചെയർമാൻ അഡ്വ. വേണുഗോപാൽ, കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ ടി. അനിൽകുമാർ, റെയിൽവേ സ്റ്റേഷൻ കൺസൾട്ടേറ്റിവ് കമ്മിറ്റി പ്രതിനിധിയും കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റുമായ സി.എസ്. കർത്ത, ശ്രീപൂർണത്രയീശ ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡന്റ് കെ.ജി. മധുസൂദനൻ, കൊച്ചി രാജകുടുംബാംഗം കൃഷ്ണദാസ് തമ്പുരാൻ, കൊച്ചിൻ ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സെക്രട്ടറി ശ്രീജിത്ത്, റെയിൽവേ സ്റ്റേഷൻ കൺസൾട്ടേറ്റിവ് കമ്മിറ്റി അംഗവും കൊച്ചിൻ ചേംബർ എക്സി. കമ്മിറ്റി അംഗവുമായ പ്രകാശ് അയ്യർ, ശ്രീപൂർണത്രയീശ ക്ഷേത്രം സബ് കമ്മിറ്റി പ്രതിനിധി ശ്രീലത തുടങ്ങിയവർ പങ്കെടുത്തു. എറണാകുളം ജങ്ഷൻ റെയിൽവേ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ ഗണേഷ് വെങ്കിടാചലം സ്വാഗതവും ചീഫ് കോമേഴ്സ്യൽ ഇൻസ്പെക്ടർ പി.എൻ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

VPS Lakeshore donates specially designed wheelchairs to railway stations ensuring safer travel for elderly and differently-abled passengers.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com