വി.പി.എസ് ലേക്‌ഷോറിൽ മെനോപോസൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു

ഓരോ ഡിപ്പാർട്ട്മെന്റുകളിലും മൾട്ടി സ്പെഷ്യലൈസ്ഡ് ഫോക്കസ്ഡ് ക്ലിനിക്കുകൾ തുടങ്ങുകയെന്നത് വി.പി.എസ് ലേക്‌ഷോറിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണെന്ന് മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള
VPS Lakeshore Hospital launched a specialized menopausal clinic
വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ഗൈനക്കോളജിക് ആൻഡ് സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മെനോപോസൽ ക്ലിനിക് ഉദ്ഘാടനം സിനിമ സീരിയൽ താരം വീണ നായർ ഉദ്ഘാടനം ചെയ്യുന്നു.
Published on

വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ഗൈനക്കോളജിക് ആൻഡ് സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മെനോപോസൽ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ സിനിമ സീരിയൽ താരം വീണ നായർ ഉദ്ഘാടനം നിർവഹിച്ചു. വി.പി.എസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഓരോ ഡിപ്പാർട്ട്മെന്റുകളിലും മൾട്ടി സ്പെഷ്യലൈസ്ഡ് ഫോക്കസ്ഡ് ക്ലിനിക്കുകൾ തുടങ്ങുകയെന്നത് വി.പി.എസ് ലേക്‌ഷോറിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗൈനക്കോളജിക് ആൻഡ് സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. ചിത്രതാര മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളിലെ ജീവിത ശൈലി രോഗങ്ങളും കാൻസറടക്കമുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിന് സഹായിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. അസോസിയേറ്റ് കൺസൾട്ടന്‍റ് ഡോ. എസ്. അനുപമ ക്ലിനിക് പ്രവർത്തനങ്ങൾ വിശദീകരിച്ചു.

വി.പി.എസ് ലേക്‌ഷോർ ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി, സി.ഇ.ഒ ജയേഷ് വി. നായർ എന്നിവർ സംസാരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സുർത റാം വിഷ്ണോയ് പങ്കെടുത്തു. അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. പി. സനം സ്വാഗതവും ഡോ. റെമി അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com