കൊച്ചിയില്‍ നിന്ന് ദുബായ് വരെ, എന്റർപ്രൈസ് റിസോഴ്സസ് പ്ലാനിം​ഗ് സോഫ്റ്റ്‍വെയർ സേവനങ്ങളുമായി വഹ്നി

ഓപ്പണ്‍ സോഴ്‌സ് ERPNext അടിസ്ഥാനമാക്കിയുള്ള ബിസിനസ് ടെക്നോളജി സൊലൂഷൻസിലൂടെ കേരളത്തില്‍ നിന്ന് വിദേശത്തേക്ക് സേവനം വ്യാപിപ്പിച്ച് വഹ്നി ഐടി സൊല്യൂഷന്‍സ് ശ്രദ്ധ നേടുന്നു.
Wahni IT Solutions
Published on

ചെലവ് കുറഞ്ഞതുംസുതാര്യവും ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതുമായ ഓപണ്‍ സോഴ്സ്‌ സാങ്കേതികവിദ്യകളുടെ സ്വീകാര്യത കൂടിവരുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍, ഈ രംഗത്ത് വിശ്വാസ്യതയും സാങ്കേതിക മികവും കൊണ്ട് ശ്രദ്ധ നേടുകയാണ് വഹ്നി ഐടി സൊല്യൂഷന്‍സ് (Wahni IT Solutions). 2022 ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ച വഹ്നി ഐടി സൊല്യൂഷന്‍സ് ഇന്ന് ഇന്ത്യയിലും വിദേശത്തും സേവനം നല്‍കുന്നുണ്ട്. ലോകപ്രശസ്തമായ ERPNext സോഫ്റ്റ്‌വെയറിന്റെ സ്രഷ്ടാക്കളായ ഫ്രാപ്പെ കമ്പനിയുടെ അംഗീകൃത പങ്കാളിയാണ് വഹ്നി.

പ്രോസസ് മെച്ച്യൂരിറ്റിയില്‍ അഞ്ചില്‍ നാല് എന്ന ഉയര്‍ന്ന റേറ്റിങ് നേടിയ സ്ഥാപനങ്ങളില്‍ ഒന്നായ വഹ്നി, സങ്കീര്‍ണമായ ബിസിനസ് ആവശ്യങ്ങള്‍ക്ക് ലളിതവും ഫലപ്രദവുമായ സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതില്‍ മുന്നിലാണ്. FMCG, Manufacturing, Distribution, Contracting തുടങ്ങിയ മേഖലകളില്‍ വിജയകരമായ ERPNext ഇംപ്ലിമെന്റേഷനുകള്‍ വഹ്നി ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സങ്കീര്‍ണമായ ബിസിനസ് ആവശ്യങ്ങള്‍ക്ക് ലളിതവും ഫലപ്രദവുമായ സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതില്‍ മുന്നിലാണ് വഹ്നി.

  • DISA Field Sales App: ഫീല്‍ഡ് സെയില്‍സ് ടീമുകളുടെ പ്രവര്‍ത്തനം തത്സമയം ഏകോപിപ്പിക്കാനും സെയില്‍സ് ഓഡറുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും വഹ്നി വികസിപ്പിച്ചെടുത്ത ആധുനിക മൊബൈല്‍ ആപ്ലിക്കേഷന്‍.

  • Customized Dashboards: ബിസിനസ് ഉടമകള്‍ക്ക് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിക്കാന്‍ സഹായിക്കുന്ന പ്രത്യേക ഡാഷ്‌ബോര്‍ഡുകള്‍.

  • Genie & FC Site Manager: സപ്പോര്‍ട്ട് ടിക്കറ്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും ഒന്നിലധികം ക്ലൗഡ് സൈറ്റുകള്‍ കാര്യക്ഷമമായി നിയന്ത്രിക്കാനും സഹായിക്കുന്ന നൂതന സൊല്യൂഷനുകള്‍.

എറണാകുളത്തിന് പുറമെ ദുബായ്, ബംഗളൂരു എന്നിവിടങ്ങളിലും വഹ്നിക്ക് സാന്നിധ്യമുണ്ട്. കേരളത്തില്‍ സ്വര്‍ണം ഗ്രൂപ്പ്, യൂണിടേസ്റ്റ്, അമൃതവേണി, ജയ്ഹിന്ദ് അലൂമിനിയം, ന്യൂകെയര്‍, ഭൂമി നാച്യുറല്‍സ്, ഗ്രൈന്‍ & ഗ്രേസ് എന്നീ സ്ഥാപനങ്ങള്‍ക്കും യുഎഇയില്‍ ബെറ്റര്‍ഗ്രൗ, അല്‍ റയ്ക, ദുബായ് എന്‍ജിനീയറിങ് തുടങ്ങി പ്രമുഖ സ്ഥാപനങ്ങള്‍ക്കും വഹ്നി സേവനം നല്‍കുന്നു. സൗമ്യശീലന്‍, രകിന്‍, ഷജീര്‍, ഡാനി, സൂരജ് എന്നീ അഞ്ച് സുഹൃത്തുക്കളുടെ നേതൃത്വത്തിലാണ് വഹ്നി ഐടി സൊല്യൂഷന്‍സിന്റെ മുന്നേറ്റം.

വിവരങ്ങള്‍ക്ക്: www.wahni.io. ഫോണ്‍: കൊച്ചി: +91 9535 818 200. ദുബായ്: +971 56 390 4656. ഇ-മെയ്ല്‍: saumya@wahni.com

(ധനം മാഗസിൻ മാർച്ച് 31 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com