

വര്‍മ ഹോംസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പുതുതായി ആരംഭിക്കുന്ന വെല്‍ഏജ് പ്രാണ ബൈ വര്‍മ ലക്ഷ്വറി സീനിയര്‍ ലിവിംഗ് അപ്പാര്‍ട്ട്‌മെന്റ്‌സ് ലോഞ്ചിംഗ് ഗായിക പത്മഭൂഷണ്‍ ഡോ. കെ എസ് ചിത്ര നിര്‍വഹിച്ചു. പുതിയ തലമുറ തൊഴില്‍ സൗകര്യാര്‍ഥം വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുമ്പോള്‍ മുതിര്‍ന്നവര്‍ ഒറ്റപ്പെട്ടു പോകാതെ സമൂഹമായി ജീവിക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് വെല്‍ഏജ്. ഇത്തരം പദ്ധതികളെ മുതിര്‍ന്നവര്‍ ശരിയായ അര്‍ഥത്തില്‍ വിലയിരുത്തി ഏറ്റവും മികച്ച സൗകര്യങ്ങളാണ് തങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് തിരിച്ചറിയണമെന്ന് കെ.എസ് ചിത്ര പറഞ്ഞു. താനും ബുക്ക് ചെയ്യുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ മാതൃകയിലാണ് തങ്ങളുടെ വെല്‍ഏജ് പ്രാണ ബൈ വര്‍മ പദ്ധതി തയ്യാറാക്കുന്നതെന്ന് വര്‍മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ പറഞ്ഞു. ആര്‍ക്കിടെക്ട് കോശി, ടിങ്കു എന്നിവര്‍ സംസാരിച്ചു.
ഉപഭോക്താക്കള്‍ നല്‍കുന്ന പണത്തിന് മികച്ച മൂല്യം നല്‍കാനാണ് തങ്ങള്‍ ശ്രമിക്കാറുള്ളതെന്ന് വര്‍മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ പറഞ്ഞു. നിലവില്‍ മുപ്പതിലേറെ പദ്ധതികള്‍ പുരോഗമിക്കുന്ന വര്‍മ ഹോംസിന്റെ 15 പദ്ധതികള്‍ പൂര്‍ത്തിയാക്കി കൈമാറിയതായും അദ്ദേഹം അറിയിച്ചു. വര്‍മ ഹോംസ് വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ, വൈശാഖ് വര്‍മ എന്നിവരും പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine