സംരംഭകരെ മനസില്‍ സെറ്റ് ചെയ്യൂ; പ്രായവും സാഹചര്യവും ഡെസ്റ്റിനേഷനും പ്രശ്‌നമാക്കേണ്ട -വെന്‍ ബിസ്‌കോണ്‍ 2024ല്‍ പേളി മാണി, വിജി വെങ്കിടേഷ്

കാറിൽ കയറി ജി.പി. എസ് ഓൺ ആക്കി യാത്ര തുടങ്ങില്ലേ, അതുപോലെ മനസ്സിൽ ഭാവിയിലേക്കൊരു ലൊക്കേഷൻ സെറ്റ് ചെയ്ത് മുന്നോട്ടു പോകൂ. പ്രായമോ, പണമോ, മറ്റ് കാര്യങ്ങളോ പ്രശ്നമല്ല. മറ്റുള്ളവരുടെ ജീവിതം ഈസി ആക്കാനുള്ള ഒരു ഉൽപ്പന്നം അല്ലെങ്കിൽ ഒരു സേവനം അത് നൽകാൻ കഴിഞ്ഞാൽ ഓരോ സംരംഭവും വിജയമാകും"-പ്രശസ്ത യൂട്യൂബറും അവതാരകയും നടിയും പേളി പ്രൊഡക്ഷന്‍ സഹസ്ഥാപകയുമായ പേളി മാണിയുടെ ഊർജ്ജസ്വലമായ വാക്കുകളോടെയാണ് വനിതാ സംരംഭക സംഘടനയായ വിമന്‍ എന്‍ട്രപ്രണേഴ്‌സ് നെറ്റ്‌വര്‍ക്ക് (വെന്‍) ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സംരംഭക സംഗമം, 'വെന്‍ ബിസ്‌കോണ്‍ 2024' ന് തുടക്കം കുറിച്ചത്.

മുഖ്യാതിഥിയായ മാക്‌സ് ഫൗണ്ടേഷന്‍ സൗത്ത് ഏഷ്യ റീജ്യണ്‍ മേധാവിയും നടിയുമായ വിജി വെങ്കടേഷ് തന്റെ അനുഭവങ്ങൾ സദസ്സുമായി പങ്കുവച്ചു.
ബ്രേക്കിങ് ബാരിയേഴ്‌സ്, ബിൽഡിംഗ്‌ ദി സക്സസ്സ് എന്ന ടാഗ്‌ലൈനോടെ ഒരുക്കിയ പരിപാടിയില്‍ Inspire, Innovate, Evolve എന്നതായിരുന്നു വിഷയം. സംഗമത്തില്‍ 700ലേറെ പേര്‍ പങ്കെടുത്തു.
പ്രഭാഷണങ്ങളും പാനൽ ചർച്ചയും
ബിസിനസ് സ്ട്രാറ്റജിസ്റ്റും ബംഗളൂരു ആസ്ഥാനമായ പോസിറ്റീവ് റെവല്യൂഷന്റെ സഹസ്ഥാപകനുമായ പോള്‍ റോബിന്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. നാച്വറല്‍സ് സലൂണ്‍ & സ്പാ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സി.കെ. കുമരവേല്‍, അംബികാ പിള്ള ബ്രാന്‍ഡ് സ്ഥാപക അംബികാ പിള്ള,അര്‍ത്ഥ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥാപക ഉത്തര രാമകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കും.
Ideas to Impact: Strategies of first-time founders എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടക്കും. പുഷ്പി മുരിക്കന്‍ (പിബി മുരിക്കന്‍ & അസോസിയേറ്റ്‌സ് സ്ഥാപക) ആണ് പാനല്‍ ചെയര്‍. സ്റ്റാര്‍ട്ടപ്പ് സംരംഭകരായ ലക്ഷ്മി എന്‍ മേനോന്‍ (പ്യുര്‍ ലിവിംഗ്), നികിത ശങ്കര്‍ (shoppre.com), നൗറീന്‍ ആയിഷ (ഫെമിസേഫ്), സ്വാതി സുബ്രഹ്‌മണ്യന്‍ (ഇഴ കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്റ്റ്‌സ്) എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
ഹൈപ്‌സ്‌വേ സഹസ്ഥാപകയും നടിയുമായ അപര്‍ണ ബാലമുരളി പ്രത്യേക ക്ഷണിതാവാണ്. ഡബ്ല്യുഇഎന്‍ സ്ഥാപക പ്രസിഡന്റും കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണുമായ ഷീല കൊച്ചൗസേപ്പ്, പ്രസിഡന്റ് ദിവ്യ തോമസ്, സെക്രട്ടറി ഡോ. മുംതാസ് ഖാലിദ് ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നെറ്റ്‌വര്‍ക്കിംഗ് സെഷനുകളും പ്രദര്‍ശന സ്റ്റാളുകളുംവിനോദ പരിപാടികളും മറ്റ് ആകര്‍ഷണങ്ങളാണ്.
മിലന്‍ ഡിസൈന്‍ അവതരിപ്പിക്കുന്ന ഡിസൈനര്‍ കൗച്ച്വര്‍ ഷോയാണ് ഇവന്റിന്റെ മറ്റൊരാകര്‍ഷണം.
വനിതാ സംരംഭകരുടെ സര്‍വോന്മുഖമായ വികാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുഇഎന്‍ (വെന്‍). കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ചാപ്റ്ററുകളായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ആയിരത്തിലേറെ അംഗങ്ങളുണ്ട്.
Related Articles
Next Story
Videos
Share it