വനിതാ സംരംഭക കരുത്തുമായി വരുന്നൂ വെന്‍ കാര്‍ണിവല്‍ മെയ് 20, 21 തീയതികളില്‍

കൊച്ചിയില്‍ സര്‍പ്രൈസുകള്‍ ഒരുക്കി വെന്‍ കാര്‍ണിവല്‍ എത്തുന്നു. മെയ് 20,21 തീയതികളില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന കാര്‍ണിവലിന്റെ ഉദ്ഘാടനം വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിക്കും. ഉച്ചക്ക് 12.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മേയര്‍ അഡ്വക്കേറ്റ് എം. അനില്‍ കുമാര്‍, ഹൈബി ഈഡന്‍, സിയാൽ എം.ഡി എസ് സുഹാസ്, നടി മിയ ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. അന്നേദിവസം രാവിലെ 9.30ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ആദ്യ വില്‍പ്പനയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

കാര്‍ണിവലില്‍ കാണാന്‍ ഏറെ

വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി 2017 മുതല്‍ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് വനിതാ സംരംഭക സംഘടനയായ വെന്‍(Women Entrepreneurs' Network/WEN) ഒരുക്കുന്ന ആദ്യത്തെ മെഗാ കാര്‍ണിവലാണിത്. ഇതില്‍ 108 സംരംഭകര്‍ തങ്ങളുടെ ഉത്പന്നങ്ങളുമായി പങ്കെടുക്കുന്നുണ്ട്. ഒപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായിഫ്‌ളവര്‍ അറേന്‍ജ്‌മെന്റ്, കുരുത്തോല ക്രാഫ്റ്റ്, അനൂജ് ശര്‍മയുടെ ബട്ടന്‍ മസാല, സതീഷ് പോലുദാസിന്റെ വീവിംഗ് എന്നീ വര്‍ക്‌ഷോപ്പുകളുമുണ്ടാകും.

വെന്‍ അംഗങ്ങളും മാണിക്കത്ത് കൊട്യൂറും ചേര്‍ന്നൊരുക്കുന്ന ഫാഷന്‍ ഷോ, മേയ്‌ 20ന് പ്രമുഖ ഗായിക സെബാ ടോമി ഒരുക്കുന്ന മ്യൂസിക്കല്‍ നൈറ്റും 21ന് ഡി.ജെ ഷാമില്‍ ഒരുക്കുന്ന ഡിജെ നൈറ്റും ഇതോടൊപ്പം നടക്കും. മെഹന്ദി സ്‌പെഷ്യല്‍ ഏരിയ, ലൈവ് കരിക്കേച്ചര്‍, ഫേസ് പെയിന്റിംഗ്, കാലിഗ്രഫി സെഗ്മെന്റ് തുടങ്ങിയ കിഡ്‌സ് സ്‌പെഷ്യല്‍ സെക്ഷനുകളും വെന്‍ കര്‍ണിവലില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ജ്വല്ലറി, ഫാഷന്‍, ഹാന്‍ഡി ക്രാഫ്റ്റ്, ലൈവ് ഫുഡ്, ഹോം ഡെക്കര്‍, ഇലക്ട്രോണിക്‌സ് തുടങ്ങി എല്ലാ രംഗത്തെയും സ്റ്റാളുകളുണ്ടാകും. 100 രൂപയാണ് എന്‍ട്രി ഫീസ്.

Related Articles

Next Story

Videos

Share it