ജുവല്‍റി മുതല്‍ ടെക്‌സ്റ്റൈല്‍സ് വരെ, വൈവിധ്യങ്ങളുടെ 100ലേറെ സ്റ്റാളുകള്‍, ഓണം ഷോപ്പിംഗ് കളറാക്കാം, വനിതാ കരുത്തില്‍ 'വെന്‍ തൃശൂര്‍ കാര്‍ണിവല്‍' ഓഗസ്റ്റ് 8ന്

ലുലു ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കുന്ന കാര്‍ണിവലില്‍ സംരംഭകരുമായി സംവദിക്കാനും അവസരം
ജുവല്‍റി മുതല്‍ ടെക്‌സ്റ്റൈല്‍സ് വരെ, വൈവിധ്യങ്ങളുടെ 100ലേറെ സ്റ്റാളുകള്‍, ഓണം
ഷോപ്പിംഗ് കളറാക്കാം,  വനിതാ കരുത്തില്‍  'വെന്‍ തൃശൂര്‍ കാര്‍ണിവല്‍' ഓഗസ്റ്റ് 8ന്
Published on

വിമൻ എൻ്റർപ്രണേഴ്സ് നെറ്റ് വർക്ക് (വെന്‍) സംഘടിപ്പിക്കുന്ന വെന്‍ തൃശൂര്‍ കാര്‍ണിവല്‍ ഓഗസ്റ്റ് എട്ടിന് തൃശൂര്‍ ലുലു ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വെന്‍ കൊച്ചി, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കോയമ്പത്തൂര്‍ വെന്‍ ചാപ്റ്ററുകളുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 10 മണി വരെയാണ് കാര്‍ണിവല്‍ അരങ്ങേറുക.

പതിനായിരത്തിലധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന കാര്‍ണിവലില്‍ കുടുംബ സൗഹൃദ അന്തരീക്ഷത്തില്‍ സര്‍ഗ്ഗാത്മകമായ വാണിജ്യ, സാംസ്‌ക്കാരിക പശ്ചാത്തലമാണ് ഒന്നിപ്പിക്കുന്നത്.

വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ച് പ്രവര്‍ത്തനം നടത്തുന്ന വിമൻ എൻ്റർപ്രണേഴ്സ് നെറ്റ് വർക്കിന് ആറ് സജീവ ചാപ്റ്ററുകളിലായി ആയിരത്തിലധികം ബിസിനസ് വനിതകള്‍ അംഗങ്ങളുണ്ട്.

100ലേറെ സ്റ്റാളുകള്‍

തൃശൂര്‍ കാര്‍ണിവലില്‍ വ്യത്യസ്ത ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും നൂറിലേറെ സ്റ്റാളുകള്‍, രുചികരമായ ഭക്ഷണ സ്റ്റാളുകള്‍, ഫേസ് പെയ്ന്റിംഗ്, മൈലാഞ്ചി, കുട്ടികള്‍ക്ക് ആര്‍ട്ട് കോര്‍ണര്‍, ഗെയിമുകള്‍ തുടങ്ങി നിരവധി ആകര്‍ഷകമായ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

സൈലന്റ് ഡി ജെയും ഫാഷന്‍ ഷോയും

തൃശൂരില്‍ ആദ്യമായി സൈലന്റ് ഡി ജെ പാര്‍ട്ടിയും വെന്‍ തൃശൂര്‍ കാര്‍ണിവലിന്റെ പ്രത്യേകതയാണ്. മൂന്ന് സമയ സ്ലോട്ടുകളിലായി അവതരിപ്പിക്കുന്ന സൈലന്റ് ഡി ജെ പാര്‍ട്ടിക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്.

മമ്മി ആന്റ് കിഡ്, ഗ്രാന്റ്മാ ആന്റ് കിഡ് ഫാഷന്‍ ഷോയാണ് മറ്റൊരു പ്രത്യേകത. മൂന്നു മുതല്‍ 12 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ അവരുടെ അമ്മമാരുടെയോ മുത്തശ്ശിമാരുടെയോ ഒപ്പം റാമ്പില്‍ ഓണം പ്രമേയമായി ഫാഷന്‍ ഷോ അവതരിപ്പിക്കും.

വനിതാ സംരംഭകരുമായി സംവദിക്കാം

വിദ്യാര്‍ഥികള്‍ക്ക് വനിതാ സംരംഭകരുമായി ഇടപഴകാനും അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനും അവസരം ഒരുക്കുന്ന വെന്‍ തൃശൂര്‍ കാര്‍ണിവലില്‍ അനുപമ രാമചന്ദ്രയുടെ ബ്ലാക്ക് ഔട്ട് കവിതാ ശില്‍പശാലയും ഭാമ എം കെയുടെ സെല്‍ഫ് ലൗവ് ആന്റ് ഹോഓപോണോപോണോ (Ho’oponopono) ഹീലിംഗ് വര്‍ക് ഷോപ്പും ഷാനി റെജിയുടെ നെറ്റിപ്പട്ടം ക്രാഫ്റ്റ് വര്‍ക്ക് ഷോപ്പും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍: 9895222151, Email: wencarnival@gmail.com, Website: https://www.wenindia.org/

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com