വണ്ടര്‍ലാ ഹോളിഡേയ്‌സിന് ₹13 കോടി രണ്ടാം പാദലാഭം; ഓഹരിയില്‍ ഇടിവ്

പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ല ഹോളിഡേയ്‌സ് നടപ്പു സാമ്പത്തിക വര്‍ഷം (2023-24) ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 13.52 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 10.52 കോടി രൂപയേക്കാള്‍ 28.5 ശതമാനമാണ് വര്‍ധന. അതേസമയം ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണില്‍ ലാഭം 84.47 കോടി രൂപയായിരുന്നു. 84 ശതമാനം ഇടിവുണ്ട്.

മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തിലെ 69.73 കോടി രൂപയില്‍ നിന്ന് 81.40 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഇത് 190.06 കോടി രൂപയായിരുന്നു.

ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം പുരോഗമിക്കവേയാണ് കമ്പനി പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. വ്യാപാരാന്ത്യത്തില്‍ 4.10 ശതമാനം താഴ്ന്ന് 885.50 രൂപയിലാണ് ഓഹരിയുള്ളത്. പാദാധിഷ്ഠിത ലാഭത്തില്‍ കുറവുണ്ടായതാണ് ഓഹരിയെ ബാധിച്ചത്.

ഭുവനേശ്വറില്‍ പുതിയ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അതുകൂടാതെ ചെന്നൈയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ നിര്‍മാണവും ഒക്ടോബറില്‍ ആരംഭിച്ചതായി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Videos
Share it