ആഗോളതലത്തിലേക്ക് വളരാം ലാഭം കൂട്ടാം! ഇതാ ഒരു വ്യത്യസ്ത ശില്‍പ്പശാല
ബിസിനസ് ലോകം വളരെ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന ഒരു സമയമാണ് ഇതെന്ന് നമുക്കറിയാം. എന്നാല്‍ ഈ അനിശ്ചിതത്വവും പ്രതിസന്ധികളും വലിയ അവസരമാക്കി മാറ്റാന്‍ നിങ്ങള്‍ തയാറാണോ? എങ്കില്‍ നിങ്ങളുടെ നിലവിലുള്ള ബിസിനസിനെ സംരക്ഷിക്കാനും കൂടുതല്‍ വളര്‍ത്താനും 12 മാസം കൊണ്ട് ലാഭം ഇരട്ടിയാക്കാനും സഹായിക്കുന്ന ശില്‍പ്പശാലയില്‍ തികച്ചും സൗജന്യമായി നിങ്ങള്‍ക്ക് പങ്കെടുക്കാം.
ബിസിനസ് സ്ട്രാറ്റജിസ്റ്റും മെന്ററുമായ റൂബിള്‍ ചാണ്ടിയും (യു.എസ്.എ), പെര്‍ഫോമന്‍സ് കോച്ചും ബിസിനസ് സൈക്കോളജിസ്റ്റുമായ ഡോ. വിപിന്റോള്‍ഡന്റും (ഇന്ത്യ) ചേര്‍ന്നാണ് ഇതു നയിക്കുന്നത്. യു.എസ് ഉള്‍പ്പടെ 14 രാജ്യങ്ങളിലുള്ള സംരംഭകര്‍ക്ക് മെന്ററിംഗ് സേവനങ്ങള്‍ നല്‍കുന്ന റൂബിള്‍ ചാണ്ടിയെ ഒരു ബിസിനസ് കോച്ച് എന്ന നിലയില്‍ വേറിട്ട് നിര്‍ത്തുന്നത് സങ്കീര്‍ണ്ണമായ ബിസിനസ് തന്ത്രങ്ങള്‍ പോലും രസകരമായി അവതരിപ്പിക്കുന്നതിനും തന്റെ ഉള്ളിലുള്ള ഊര്‍ജ്ജം മറ്റുള്ളവരിലേക്ക് പകര്‍ന്ന് കൊടുക്കുന്നതിനുമുള്ള കഴിവാണ്. ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടനവധി വ്യവസായ പ്രമുഖരുടെ പെര്‍ഫോമന്‍സ് കോച്ചായ ഡോ. വിപിന്‍ റോള്‍ഡന്റിനെ ബിസിനസ് സൈക്കോളജിസ്റ്റ് എന്ന നിലയില്‍ വ്യത്യസ്തനാക്കുന്നത് സംരംഭകര്‍ക്ക് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനുള്ള മാനസികബലവും വിജയ തന്ത്രങ്ങളും പകര്‍ന്നുകൊടുക്കാനുള്ള കഴിവും ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജിയിലും കോര്‍പ്പറേറ്റ് ട്രെയ്നിംഗിലുമുള്ള 25 വര്‍ഷത്തെ അനുഭവസമ്പത്തുമാണ്.
നാം ജീവിതത്തില്‍ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള അനിശ്ചിതത്വത്തിലൂടെ ബിസിനസുകള്‍ കടന്നുപോകുന്ന സാഹചര്യത്തില്‍ ആദ്യത്തെ മുന്‍ഗണന നിലവിലുള്ള ബിസിനസിനെ സംരക്ഷിക്കുകയെന്നതാണ്. അതിനുശേഷം പുതിയ അവസരങ്ങള്‍ കണ്ടെത്തി വളരാനും ലാഭം ഇരട്ടിയാക്കാനും ആഗോളതലത്തിലേക്ക് പോകാനും സംരംഭകനെ സഹായിക്കുകയെന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.
ഒരു മാസം നീണ്ടുനില്‍ക്കുന്ന കൂടുതല്‍ ആഴത്തിലുള്ള ആക്സലറേറ്റര്‍ എലൈറ്റ് കോഴ്സിന് മുന്നോടിയായാണ് ഇതു സംഘടിപ്പിക്കുന്നത്.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇത് നവംബര്‍ 26ന് 6.30നാണ് നടത്തുന്നത്.
ശില്‍പ്പശാലയില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുന്നത്
- നിങ്ങളുടെ ബിസിനസിനെ എങ്ങനെ സംരക്ഷിക്കാം, വളര്‍ത്താം, ലാഭം എങ്ങനെ ഇരട്ടിയാക്കാം?
- ആഗോളതലത്തിലേക്ക് എങ്ങനെ വളരാം?
- നിങ്ങളുടെ ലക്ഷ്യം നേടാനുള്ള പടിപടിയായുള്ള തന്ത്രങ്ങള്‍ എങ്ങനെ രൂപപ്പെടുത്താം?
- ബിസിനസില്‍ സ്പീഡ് ഓഫ് ഇംപ്ലിമെന്റേഷനിലൂടെ കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്ന് വിശദീകരിക്കുന്നു.
- ബിസിനസിനെ വളര്‍ത്താനുള്ള പടിപടിയായുള്ള ചുവടുകള്‍
- പ്രതിസന്ധിഘട്ടത്തിലെ അവസരങ്ങളെ എങ്ങനെ കണ്ടെത്താം, തിരിച്ചറിയാം.
- ഭാവിയിലെ വെല്ലുവിളികളെ എങ്ങനെ നേരിടാം?
തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍ കൂടാതെ ചോദ്യോത്തരവേളയും ഈ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും: Call +91 70250 17700 or REGISTER HERE