ഡബ്ല്യു.ആര്‍.വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം കൊച്ചി പാടിവട്ടത്ത്

സൊസൈറ്റിയിലെ അംഗങ്ങൾക്ക് സ്വർണ്ണവിലയുടെ 20 ശതമാനം മാത്രം അടച്ചുകൊണ്ട് സ്വർണം വാങ്ങാനാവും
WRV Gold and Diamonds
Published on

ഡബ്ല്യു.ആര്‍.വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ (WRV GOLD AND DIAMONDS) പുതിയ ഷോറൂം കൊച്ചി പാടിവട്ടത്ത് ആരംഭിച്ചു. നടിയും മോഡലുമായ പാർവതി ഓമനക്കുട്ടൻ ഷോറൂം ഉദ്ഘാടനം ചെയ്തു. സുതാര്യമായ വ്യവസ്ഥയിൽ അംഗങ്ങൾക്ക് സ്വർണ്ണം ലഭ്യമാക്കുക എന്നതാണ് WRV GOLD & DIAMONDS ന്റെ ലക്ഷ്യം. ഡബ്ലിയു.ആര്‍.വി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്‍മാന്‍ ആര്‍. പ്രേംകുമാർ ഭദ്ര ദീപം തെളിയിച്ചു.

വിന്നേഴ്സ് റോയൽ വർഷ ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് WRV GOLD & DIAMONDS. സൊസൈറ്റിയിലെ അംഗങ്ങൾക്ക് സ്വർണ്ണവിലയുടെ 20 ശതമാനം മാത്രം അടച്ചുകൊണ്ട് ഇവിടെ നിന്ന് സ്വർണം വാങ്ങാനാവും.

വർദ്ധിച്ചുകൊണ്ടിരിക്കുന്ന സ്വർണ്ണവിലയിൽ ആശങ്കപ്പെടാതെ ഇന്നത്തെ വിലക്ക് തന്നെ സ്വർണം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിന്നേഴ്സ് റോയൽ വർഷ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീകുമാർ ടി.എ പറഞ്ഞു.

ചടങ്ങില്‍ ഡയറക്ടർമാരായ ടെസ്വിൻ ടോം, ജോളി ആന്റണി, ജയകുമാർ കെ തുടങ്ങിയവർ പങ്കെടുത്തു.

WRV Gold and Diamonds' new showroom at Padivattom, Kochi.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com