140ലേറെ രാജ്യങ്ങളിലേക്ക് വേള്‍ഡ് ടൂറിന് അവസരമൊരുക്കി ബെന്നീസ് ട്രാവല്‍ എക്‌സ്‌പോ ജനുവരി 10 മുതല്‍

വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, മുൻനിര ക്രൂയിസ് ബ്രാൻഡുകൾ, ബിസിനസ് പ്രൊഫഷണലുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവര്‍ എക്‌സ്‌പോയിൽ പങ്കെടുക്കും
Benny's World Travel Business Expo
Published on

140 രാജ്യങ്ങളിലേക്കുള്ള യാത്രാ പാക്കേജുകൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാംസ്‌കാരിക പരിപാടികൾ, രാജ്യാന്തര ഭക്ഷ്യമേള തുടങ്ങിയ പ്രത്യേകതകളുമായി എത്തുകയാണ് ബെന്നീസ് വേൾഡ് ട്രാവൽ ബിസിനസ് എക്‌സ്‌പോ 2026 (WTBE). കേരളത്തിലെ ആറ് നഗരങ്ങളിലാണ് ബെന്നീസ് റോയൽ ടൂർസ് എക്സ്പോ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, മുൻനിര ക്രൂയിസ് ബ്രാൻഡുകൾ, ബിസിനസ് പ്രൊഫഷണലുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സഞ്ചാരപ്രിയർ തുടങ്ങിയവര്‍ എക്‌സ്‌പോയിൽ പങ്കെടുക്കും. ഇന്ത്യയിലെ തന്നെ ആദ്യ ബി2സി ട്രാവൽ ആൻഡ് ബിസിനസ് എക്‌സ്‌പോയാണ് ജനുവരി 10 നും ഫെബ്രുവരി 14 നും ഇടയിലായി സംഘടിപ്പിക്കുന്ന ഈ സംഗമം.

പുതിയ 20 രാജ്യങ്ങളിലേക്ക് ടൂർ പാക്കേജുകൾ

കേരളത്തിൽ നിന്ന് ഇതുവരെ ആരും പോകാത്ത 20 പുതിയ രാജ്യങ്ങൾ ഉൾപ്പടെ 140 രാജ്യങ്ങളിലേക്കുള്ള യാത്ര പാക്കേജുകൾ ആർഷകമായ നിരക്കിൽ എക്‌സ്‌പോയിൽ അവതരിപ്പിക്കുമെന്ന് ബെന്നീസ് റോയൽ ടൂർസ് അറിയിച്ചു. ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. അന്റാർട്ടിക് എക്‌സ്‌പെഡിഷൻസ് ഉൾപ്പടെയുള്ള ആഡംബര ക്രൂയിസ് കമ്പനികളുടെ ഡയറക്ട് സ്റ്റാളുകൾ എക്‌സ്‌പോയിൽ ഉണ്ടായിരിക്കും. മുൻനിര ക്രൂയിസ് കമ്പനികളുടെ സ്‌പോട്ട് ബുക്കിംഗുകൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. 2026 ൽ ഏഷ്യയിൽ വരുന്ന ലോക പ്രശസ്ത ഡിസ്‌നി ക്രൂയ്സിന്റെ സൗത്ത് ഇന്ത്യയിലെ ബിസിനസ് ലോഞ്ചും എക്‌സ്‌പോയിൽ നടക്കും.

ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റ്, കൾച്ചറൽ ഇവന്റ്‌സ്

യാത്ര പോകാതെതന്നെ വിവിധ രാജ്യങ്ങളിലെ തനത് വിഭവങ്ങൾ ആസ്വദിക്കാനും കലാ പ്രകടനങ്ങൾ കാണാനും വേൾഡ് ട്രാവൽ ബിസിനസ് എക്‌സ്‌പോ അവസരമൊരുക്കും. അറബ്, ജാപ്പനീസ്, ചൈനീസ്, ഇന്തോനേഷ്യൻ, ഇറ്റാലിയൽ, യൂറോപ്യൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷണം എക്‌സ്‌പോയില്‍ ഉണ്ടാകും. ബ്രസീലിലെ സാംബ നൃത്തം, ഇറ്റാലിയൻ ബെല്ലി ഡാൻസ്, അറേബ്യൻ ഡാൻസ് തുടങ്ങി ആകർഷകമായ നിരവധി സാംസ്‌കാരിക പരിപാടികൾ എക്‌സ്‌പോയിൽ അവതരിപ്പിക്കും.

സ്‌പോട്ട് ബുക്കിങ് നടത്തുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികൾക്ക് സൗജന്യ ടൂർ പാക്കേജുകളും അത്യാഡംബര ഹോട്ടലുകളിൽ താമസസൗകര്യവും ലഭിക്കുന്നതാണ്. ടൂർ പാക്കേജുകൾക്ക് ഒരു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.

സൗജന്യ ടൂർ പാക്കേജുകൾ

ഒരു ദമ്പതികൾക്ക് താഴെപ്പറയുന്ന രാജ്യങ്ങളിലേക്ക് സൗജന്യമായി പോകാം-

  • ജോർജിയ

  • കൊറിയ

  • അസർബൈജാൻ

  • ദുബായ്

  • തായ്‌ലൻഡ്

ദമ്പതികൾക്ക് അത്യാഡംബര താമസസൗകര്യങ്ങൾ:

ഹാനോയിലുള്ള ലോകത്തിലെ ഒരേയൊരു ഗോൾഡൻ ഹോട്ടലിൽ 2 രാത്രികൾ

സിംഗപ്പൂരിലെ 5 സ്റ്റാർ ആഡംബര ഹോട്ടലുകളിൽ 2 രാത്രികൾ

മലേഷ്യയിലെ 5 സ്റ്റാർ ആഡംബര ഹോട്ടലുകളിൽ 2 രാത്രികൾ

WTBE നടക്കുന്ന വേദികൾ, തീയതികൾ

  1. മാരിയറ്റ് ഹോട്ടൽ, കൊച്ചി- ജനുവരി 10, 11

  2. കെടിഡിസി മാസ്‌കോട്ട് ഹോട്ടൽ, തിരുവനന്തപുരം- ജനുവരി 17, 18

  3. ഹോട്ടൽ ബെനാലെ ഇന്റർനാഷണൽ, കണ്ണൂർ- ജനുവരി 25

  4. കാസിനോ ഹോട്ടൽസ് ലിമിറ്റഡ്, തൃശ്ശൂർ- ജനുവരി 31

  5. കാലിക്കട്ട് ട്രേഡ് സെന്റർ- ഫെബ്രുവരി 7, 8

  6. ടോപ് ഇൻ ടൗൺ, പാലക്കാട്- ഫെബ്രുവരി 14

വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും +91 81389 19770, +91 81370 41100 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

WTBE 2026 offers travel packages to 140 countries, cultural and food festivals, and up to ₹1 lakh discount across six Kerala cities.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com