
അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) യുടെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ദ്ധയായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തി ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുള്ള ഈ കണ്ണൂര്‍ സ്വദേശി ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ്.
കഴിഞ്ഞ ഒക്ടോബറിലാണ് ഐ.എം.എഫിന്റെ പതിനൊന്നാമത്തെ ചീഫ് എക്കണോമിസ്റ്റായി ഗീതയെ തെരഞ്ഞെടുത്തത്. ലോകത്തിലെതന്നെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ് ഗീത. അവരുടെ നേതൃപാടവവും അന്താരാഷ്ട്ര തലത്തിലുള്ള പ്രവൃത്തി പരിചയവും ഐഎംഎഫിന്റെ ഗവേഷക വിഭാഗത്തിന് ഒരു മുതൽകൂട്ടാകുമെന്ന് ഗീതയെ അഭിനന്ദിച്ചുകൊണ്ട് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ പറഞ്ഞു.
മൗറീസ് ഒബ്ഫീൽഡ് ആണ് ഗീതയുടെ മുൻഗാമി. കേരളത്തിന്റെ അഭിമാനമായ സാമ്പത്തിക ശാസ്ത്ര വിദഗ്ധയെക്കുറിച്ച് കൂടുതലറിയാം.
Read DhanamOnline in English
Subscribe to Dhanam Magazine