സാമ്പത്തിക ശാസ്ത്ര നൊബേല്‍ സ്വന്തമാക്കി അമേരിക്കയിലെ ക്ലോഡിയ ഗോള്‍ഡിന്‍
സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്ഡിന്. ആഗോള തൊഴില്‍ വിപണിയിലെ സ്ത്രീകളുടെ സാധ്യതകളും ഉന്നമനവും ലക്ഷ്യമിട്ടുള്ള പഠനത്തിനും ഇടപെടലുകള്‍ക്കുമാണ് ക്ലോഡിയ ഗോള്‍ഡിന് പുരസ്‌കാരം ലഭിച്ചത്. നിലവില്‍ ഹാവഡ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്.
തൊഴില്‍ വിപണിയും സ്ത്രീകളും
തൊഴിലിടങ്ങളിലെ ലിംഗ വ്യത്യാസത്തിന്റെ പ്രധാന കാരണങ്ങളും കണക്കുകളും മുഖ്യവിഷയമായി ഉള്‍പ്പെടുത്തിയ പഠനത്തിന് ശേഷം വര്‍ഷങ്ങളായി സ്ത്രീകളുടെ വരുമാനത്തെയും തൊഴില്‍ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ തയ്യാറാക്കിയ വ്യക്തിയാണ് ക്ലോഡിയ ഗോള്ഡിന്. ആഗോള തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം, കൂലി എന്നിവയെ കുറിച്ച് യു.എസില്‍ നിന്ന് 200 വര്‍ഷത്തിലേറെയുള്ള വിവരങ്ങള്‍ ശേഖരിക്കുകയും കാലക്രമേണ വരുമാനത്തിലും തൊഴില്‍ നിരക്കിലുമുള്ള ലിംഗ വ്യത്യാസങ്ങളെ കുറിച്ചും ക്ലോഡിയ ഗോള്‍ഡിന്‍ ഗവേഷണം നടത്തി.
മറ്റ് നൊബേല്‍ പുരസ്‌കാരങ്ങള്‍
ഓക്ടോബര്‍ 2 മുതലാണ് നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു തുടങ്ങിയത്. വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍- അമേരിക്കന്‍ ബയോകെമിസ്റ്റായ കാതലിന്‍ കാരിക്കോയ്ക്കും അമേരിക്കന്‍ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനുമായിരുന്നു. ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പിയറെ അഗോസ്റ്റിനി, ഫെറെന്‍സ് ക്രൗസ്, ആന്‍ ലുലിയെ എന്നീ മൂന്ന് പേര്‍ക്കായിരുന്നു.
മോംഗി ഗബ്രിയേല്‍ ബവേന്‍ഡി, ലൂയിസ് ഇ ബ്രസ്, അലക്സി ഇവാനോവിച്ച് എകിമോവ് എന്നിവര്‍ക്കായിരുന്നു ഇത്തവണ രസതന്ത്രത്തിനുള്ള പുരസ്‌കാരം.നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫൊസ്സെയ്ക്കായിരുന്നു സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ഇറാന്‍ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിക്കാണ് സമാധാനത്തിനുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം.