2100ഓടെ ഇവയാകും ദാ ലോകത്തിലെ ഏറ്റവും വലിയ 25 സമ്പദ്‌വ്യവസ്ഥകൾ

ലോക രാജ്യങ്ങളാകെ സാമ്പത്തിക വളർച്ചാരംഗത്ത് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്. പലരും റാങ്കിംഗിൽ മുന്നോട്ട് കുതിക്കാൻ വെമ്പുന്നു. 2100-ാം വർഷമാകുമ്പോഴേക്കും ഏതൊക്കെ രാജ്യങ്ങളാകും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ?
നിലവിലുള്ള ആഗോളരാഷ്ട്രീയ പ്രതിസന്ധികളും പകർച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളും കാലാവസ്ഥാ വ്യതിയാനവുമെല്ലാം വെല്ലുവിളിയാണെങ്കിലും സമ്പദ്‌വ്യവസ്ഥ മുന്നോട്ട് തന്നെയാണ്.

ആഗോള സമ്പദ്‌വ്യവസ്ഥ 2024ൽ 3.1 ശതമാനവും 2025ൽ 3.2 ശതമാനവും വളർച്ച കൈവരിക്കുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നു. 2100ഓടെ ലോകത്തിലെ ഏറ്റവും വലിയ 25 സമ്പദ്‌വ്യവസ്ഥകൾ ഇവയാകും.

25 സമ്പദ്‌വ്യവസ്ഥകൾ

ഫാത്തം കൺസൾട്ടിങ്ങിൻ്റെ പ്രവചനമനുസരിച്ച് യു.എസ് പോലുള്ള നിരവധി രാജ്യങ്ങൾ ശക്തമായ പ്രകടനം കാഴ്ചവക്കും. ചൈനയും ഇന്ത്യയും പോലുള്ള ഏഷ്യൻ സമ്പദ്‌വ്യവസ്ഥകൾ ഏറ്റവും ഉയർന്ന ജി.ഡി.പി വിഹിതത്തോടെ ആഗോള സമ്പദ്‌വ്യവസ്ഥയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയ്ക്ക് 22.68 ശതമാനം വിഹിതമുണ്ടാകുമെന്നും 2100ഓടെ 101 ട്രില്യൺ ഡോളറിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.

കൂടാതെ 2050ഓടെ ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ ഇൻഡോനേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഇടംപിടിക്കും. ഇൻഡോനേഷ്യ, എത്തിയോപ്യ, ജർമനി, ജപ്പാൻ, യു. കെ., നൈജീരിയ, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, ഈജിപ്ത്, മലേഷ്യ, ഇറാൻ, ഫ്രാൻസ്, സൗത്ത് കൊറിയ, ടാൻസാനിയ, കാനഡ, ടർക്കി, റഷ്യ, കസാക്കിസ്ഥാൻ, വിയറ്റ്നാം, ബ്രസീൽ, ഓസ്ട്രേലിയ, പാകിസ്താൻ എന്നിവയാണ് മറ്റ് സമ്പദ്‌വ്യവസ്ഥകൾ.

Related Articles

Next Story

Videos

Share it