Begin typing your search above and press return to search.
ഓക്സിജന്‍ പ്രതിദിന ഉല്‍പ്പാദം 7500 മെട്രിക് ടണ്‍; ദൗര്‍ലഭ്യം ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കേ പ്രതിദിനം 7500 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 6600 മെട്രിക് ടണ്‍ ഓക്‌സിജനും സംസ്ഥാനങ്ങള്‍ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നല്‍കി വരുന്നുണ്ടെന്നും ഇനിയും അളവ് കൂട്ടുമെന്നും സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതി, വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഓക്‌സിജന്‍ ജീവന്‍ നിലനിര്‍ത്താനായി മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് വ്യാവസായികാവശ്യങ്ങള്‍ക്ക് ഓക്‌സിജന്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോവിഡ് രോഗികള്‍ക്കായി കൂടുതല്‍ ഓക്‌സിജന്‍ ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറയുന്നു.
ഓക്‌സിജന്‍ എത്തിക്കുന്നതിലുണ്ടാകുന്ന പ്രതിബന്ധങ്ങളും കാലതാമസവും ഒഴിവാക്കുന്നതിനായി 24x7 കണ്‍ട്രോള്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാത്രമല്ല, ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി 50000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
Next Story