അടുത്ത മൂന്ന് മാസം നിയമനങ്ങള്‍ വര്‍ധിക്കും; കൂടുതല്‍ അവസരങ്ങള്‍ ഈ മേഖലയില്‍

ആഗോള മാന്ദ്യ ഭീതിയുണ്ടെങ്കിലും രാജ്യത്ത് ശക്തമായ ബിസിനസ് മുന്നേറ്റമുള്ളതിനാല്‍ സേവന മേഖലയിലെ ഏകദേശം 77 ശതമാനം തൊഴിലുടമകളും നടപ്പ് സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) പുതിയ നിയമനങ്ങള്‍ നടത്താന്‍ താല്‍പ്പര്യപ്പെടുന്നതായി ടീം ലീസിന്റെ എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പറയുന്നു. 14 ഇന്ത്യന്‍ നഗരങ്ങളിലെ 14 സേവന വ്യവസായങ്ങളിലെ 573 ചെറുകിട, ഇടത്തരം, വന്‍കിട കമ്പനികളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

79 ശതമാനം തൊഴിലുടമകളും ഇന്ത്യയിലെ ബിരുദധാരികളെയും എന്‍ട്രി ലെവല്‍ ജീവനക്കാരെയും ജോലിക്ക് എടുക്കാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ സേവന മേഖലയില്‍ 98 ശതമാനത്തോടെ ഇ-കൊമേഴ്സ് തൊഴിലുടമകളാണ് നിയമനത്തിന് തയ്യാറായി മുന്നില്‍ നില്‍ക്കുന്നത്. 94 ശതമാനത്തൊടെ ടെലികമ്മ്യൂണിക്കേഷന്‍സ് തൊഴിലുടമകളും, 93 ശതമാനത്തൊടെ വിദ്യാഭ്യാസ സേവനങ്ങളിലെ തൊഴിലുടമകളും, 88 ശതമാനത്തൊടെ സാമ്പത്തിക സേവനങ്ങളിലെ തൊഴിലുടമകളും, 85 ശതമാനത്തൊടെ റീട്ടെയില്‍ സേവനങ്ങളിലെ തൊഴിലുടമകളും പിന്നാലെയുണ്ട്.

ലോകത്ത് ഐടി മേഖല ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ പിരിച്ചുവിടലുകളും നിയമനങ്ങള്‍ മരവിപ്പിക്കലും ഉണ്ടായിട്ടും ഇന്ത്യയിലെ മാനസികാവസ്ഥ ഇല്‍ നിയമനങ്ങള്‍ മെച്ചപ്പെടുകയാണെന്ന് ടീംലീസ് സര്‍വീസസിലെ ചീഫ് ബിസിനസ് ഓഫീസര്‍ മയൂര്‍ ടാഡേ പറഞ്ഞു. പല നഗരങ്ങളിലും ടെലികോം, ഫിനാന്‍ഷ്യല്‍ സര്‍വീസ് വ്യവസായങ്ങള്‍ മൂലം സേവനങ്ങളിലെ നിയമനം ശക്തമാണ്. ഇത്തരം നിയമനത്തില്‍ 97 ശതമാനത്തൊടെ ബാംഗ്ലൂരാണ് മുന്നില്‍. 94 ശതമാനത്തോടെ ചെന്നൈ, 90 ശതമാനത്തോടെ ഡല്‍ഹി, 86 ശതമാനത്തോടെ ഹൈദരാബാദ്, 85 ശതമാനത്തോടെ മുംബൈ എന്നീ നഗരങ്ങള്‍ പിന്നിലുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it