വെല്ലുവിളികളെ നേരിടാന്‍ വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കിയ ബജറ്റ്: ടാറ്റ സണ്‍സ് ചെയര്‍മാന്‍

കടുത്ത സാമ്പത്തിക സാഹചര്യങ്ങളുടെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തില്‍ ധനമന്ത്രി വളര്‍ച്ചയ്ക്ക് ഉചിതമായ മുന്‍ഗണന നല്‍കിയെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. 10 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് മുന്‍ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. നിലയില്‍ കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും ഉയര്‍ന്ന ജിഡിപിയുടെ വിഹിതമാണ് ഇത്.

ആദായനികുതി സ്ലാബുകള്‍

ആദായനികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചത് പലരുടേയും വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കും. ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ ഗ്യാരന്റികളും മറ്റ് സഹായങ്ങളും നഴ്‌സിംഗ് കോളേജുകള്‍ ഉള്‍പ്പടെ പ്രഖ്യാപിച്ച നടപടികളും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് വര്‍ധിപ്പിക്കും. സൗജന്യ ഭക്ഷണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാല വളര്‍ച്ച ശക്തിപ്പെടുത്തും

സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായ പിന്തുണ മാത്രമല്ല നമ്മുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്കുള്ള അടിത്തറ ശക്തിപ്പെടുത്തുന്ന ബജറ്റാണിത്. ദ്രുതഗതിയിലുള്ള ഡിജിറ്റലാകുന്നത്, വിതരണ ശൃംഖലകള്‍ സന്തുലിതമാക്കുന്നത്, പരിസ്ഥിതി സുസ്ഥിരത എന്നിങ്ങനെ ആഗോളതലത്തില്‍ മൂന്ന് പ്രധാന പരിവര്‍ത്തനങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ മൂന്ന് പരിവര്‍ത്തനങ്ങളിലും ഇന്ത്യയെ നേതൃപരമായ പങ്ക് വഹിക്കാന്‍ ഈ ബജറ്റ് സഹായിക്കുന്നുവെന്നും എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it