തളര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ; നിരന്തരമായ നിരീക്ഷണം ആവശ്യമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

കോവിഡ് മൂലവും റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം മൂലവും ഇപ്പോഴും വീര്‍പ്പുമുട്ടുകയാണ് ആഗോള സമ്പദ് വ്യവസ്ഥ. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന പണപ്പെരുപ്പം, പ്രത്യേകിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സിലും പ്രധാന യൂറോപ്യന്‍ സമ്പദ് വ്യവസ്ഥകളിലും മറ്റും ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ കര്‍ശനമാക്കുന്നതിന് കാരണമായി. ഇത്തരമൊരു സാഹചര്യത്തില്‍ ചില മുന്നറിയിപ്പുമായി എത്തിയിരിക്കുകായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

കോവിഡ് -19 മഹാമാരി, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, കര്‍ശനമാക്കിയ ആഗോള പണനയം എന്നിവയുടെ അനന്തരഫലങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. അതിനാല്‍ നിരന്തരമായ നിരീക്ഷണം ആവശ്യമാണെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ചിന്റെ (ഡിഇപിആര്‍) വാര്‍ഷിക ഗവേഷണ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.

ഗവര്‍ണറര്‍ പറഞ്ഞത് :

*മുന്‍കാലങ്ങളിലേതുപോലെ ഒന്നിലധികം ആഘാതങ്ങളോട് പ്രതികരിക്കാന്‍ ആര്‍ബിഐയുടെ ഗവേഷണ വിഭാഗം തയ്യാറായിരിക്കണം.

*ആഗോള സമ്പദ്വ്യവസ്ഥ ഇന്ന് ഏറ്റവും ദുഷ്‌കരമായ സമയത്തെ അഭിമുഖീകരിക്കുന്നു. ഇത്തരം ആഘാതങ്ങള്‍ പണപ്പെരുപ്പത്തിന്റെ ആഗോളവല്‍ക്കരണത്തിലേക്ക് നയിക്കുന്നു.

*ലോകത്തിന്റെ പല സമ്പദ്വ്യവസ്ഥകളും ഉയര്‍ന്ന പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുകയും സാമ്പത്തിക വളര്‍ച്ചയും വ്യാപാരവും മന്ദഗതിയിലാകുന്നതിനും സാക്ഷ്യം വഹിക്കുന്നു.

*ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരികയാണ്.

*ആഗോള ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷാ മേഖല വഷളാകുകയാണ്.

* ആഗോള വിതരണ ശൃംഖലകളുടെ പുനഃക്രമീകരണത്തിനും, ആഗോള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഏകോപിത പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ സ്വാധീനം ദുര്‍ബലപ്പെടുത്തുന്നതിനും ആശങ്കകള്‍ കാരണമാകുന്നു.

Related Articles

Next Story

Videos

Share it