ഡബിള്‍ സ്‌ട്രൈക്കിന് നിര്‍മല? ആദായനികുതിക്ക് പിന്നാലെ ജി.എസ്.ടിയിലും പൊളിച്ചെഴുത്ത്?

നാലു സ്ലാബുകളെന്നത് മൂന്നാക്കി കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്
ഡബിള്‍ സ്‌ട്രൈക്കിന് നിര്‍മല? ആദായനികുതിക്ക് പിന്നാലെ ജി.എസ്.ടിയിലും പൊളിച്ചെഴുത്ത്?
Image Courtesy: x.com/PMOIndia, x.com/nsitharaman
Published on

മധ്യവര്‍ഗത്തിന്റെ അതൃപ്തി മാറ്റുന്നതിന് ആദായനികുതിയില്‍ വമ്പന്‍ പരിഷ്‌കരണം നടത്തിയ കേന്ദ്രസര്‍ക്കാര്‍ അടുത്ത നീക്കത്തിനും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. 12 ലക്ഷം രൂപയ്ക്കു വരെ ആദായനികുതി നിന്നൊഴിവാക്കി ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനു പിന്നാലെ ജി.എസ്.ടി പരിഷ്‌കരണത്തിന് കേന്ദ്രം തയാറെടുക്കുന്നതായി വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജി.എസ്.ടിക്ക് നിലവില്‍ നാലു സ്ലാബുകളാണുള്ളത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണ് നിലവിലെ ജി.എസ്.ടി സ്ലാബുകള്‍. ഈ സ്ലാബുകളില്‍ 21 ശതമാനത്തോളം ഉത്പന്നങ്ങളും സേവനങ്ങളും 5 ശതമാനം സ്ലാബിലാണ് വരുന്നത്. 19 ശതമാനത്തോളം ഉത്പന്ന, സേവനങ്ങള്‍ 12 ശതമാനം സ്ലാബിലും വരുന്നു. 44 ശതമാനമാണ് 12 ശതമാനം സ്ലാബില്‍ വരുന്ന ഉത്പന്ന, സേവനങ്ങള്‍. വെറും മൂന്ന് ശതമാനത്തിന് മാത്രമാണ് 28 ശതമാനം ജി.എസ്.ടി ചുമത്തിയിരിക്കുന്നത്.

സ്ലാബുകള്‍ കുറയ്ക്കും

നാലു സ്ലാബുകളെന്നത് മൂന്നാക്കി കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി ജി.എസ്.ടിയിലെ ആശയക്കുഴപ്പം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ജി.എസ്.ടിയിലെ സ്ലാബുകള്‍ പരിഷ്‌കരിക്കാന്‍ രൂപീകരിച്ച മന്ത്രിമാരുടെ സമിതി റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷം ജി.എസ്.ടിയില്‍ വലിയ മാറ്റം ഉണ്ടാകുമെന്നാണ് വിവരം.

12നും 18നും ഇടയ്ക്ക് 15 ശതമാനം എന്നൊരു സ്ലാബ് ഏര്‍പ്പെടുത്തി ഈ രണ്ട് സ്ലാബുകളില്‍ വരുന്നവയെ ലയിപ്പിക്കണമെന്ന നിര്‍ദ്ദേശവും ഇടക്കാലത്ത് ഉയര്‍ന്നിരുന്നു. കൂടുതല്‍ ജി.എസ്.ടി സ്ലാബുകള്‍ വരുന്നത് വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com