തൊഴിലില്ലായ്മയില്‍ ഭയപ്പെടുത്തുന്ന വളര്‍ച്ച, യുവാക്കള്‍ക്കിടയില്‍ ആശങ്കാജനകം

15-29 പ്രായപരിധിയിലുള്ള യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധിച്ചു
തൊഴിലില്ലായ്മയില്‍ ഭയപ്പെടുത്തുന്ന വളര്‍ച്ച, യുവാക്കള്‍ക്കിടയില്‍ ആശങ്കാജനകം
Published on

ഇന്ത്യയില്‍ തൊഴിലില്ലായ്മ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് പാരമ്യത്തിലായിരുന്ന തൊഴിലില്ലായ്മ വര്‍ഷങ്ങളായി കുറഞ്ഞുവരികയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും കൂടുന്നു. പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍ ആശങ്കാജനകമായ വിധത്തില്‍.

2025 ജൂണിലെ സര്‍ക്കാര്‍ പ്രതിമാസ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തിലെ 5.1 ശതമാനത്തില്‍ നിന്ന് 5.6 ശതമാനമായി ഉയര്‍ന്നതായി കാണിക്കുന്നു.

സ്വതന്ത്ര തിങ്ക് ടാങ്ക് എന്ന് വിശേഷിപ്പിക്കാവുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (CMIE) പറയുന്നതനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമാണ്. യുവാക്കള്‍ക്കിടയിലും നഗരപ്രദേശങ്ങളിലുമാണ് തൊഴില്ലായ്മ വര്‍ധന കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. 15-29 പ്രായപരിധിയിലുള്ള യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധിച്ച് ജൂണില്‍ 15.3 ശതമാനമായി. മെയില്‍ 15 ശതമാനം മാത്രമായിരുന്നു. നഗരപ്രദേശങ്ങളിലാണ് കൂടുതല്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂണിലെ കണക്കു പ്രകാരം 18.8 ശതമാനം.

എഐ സ്വാധീനം മുതല്‍ വ്യാപാര അനിശ്ചിതത്വങ്ങള്‍ വരെ

കോര്‍പറേറ്റ് മേഖലയില്‍ നിയമനങ്ങള്‍ തണുത്ത അവസ്ഥയിലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എഐ സ്വാധീനം, ആഗോളതലത്തിലെ വ്യാപാര അനിശ്ചിതത്വങ്ങള്‍, പ്രധാന വ്യവസായങ്ങള്‍ പരിചയസമ്പന്നരായ ജീവനക്കാരെ നിലനിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ തുടങ്ങിയവയാണ് ഇതിന് പ്രധാന കാരണം.

വൈറ്റ് കോളര്‍ ജോലി സാധ്യത കുറഞ്ഞുവരുന്നതും യഥാര്‍ത്ഥ വേതനത്തിലെ കുറവും നിര്‍മിതബുദ്ധിയുടെ വളര്‍ച്ചയുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്തു പകരുന്ന മധ്യവര്‍ഗത്തെ തകര്‍ക്കുകയാണെന്ന് മാര്‍സലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ സൗരഭ് മുഖര്‍ജി തന്റെ ബ്ലോഗിലൂടെ മുന്നറിയിപ്പ് തരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 2020ന് മുമ്പുള്ള പതിറ്റാണ്ടില്‍ ഓരോ ആറു വര്‍ഷത്തിലും വൈറ്റ് കോളര്‍ ജോലി ഇരട്ടിച്ചിരുന്നു. 2020 സാമ്പത്തിക വര്‍ഷം മുതല്‍ ആ വളര്‍ച്ച പ്രതിവര്‍ഷം മൂന്ന് ശതമാനം എന്ന നിലയിലേക്ക് താഴ്ന്നു. അതിനര്‍ത്ഥം തൊഴിലവസരങ്ങള്‍ ഇരട്ടിയാവാന്‍ ഇനി 24 വര്‍ഷമെടുക്കും.

"India's rising unemployment, especially among the youth, is a growing concern, with economic uncertainties and AI disruption playing key roles."

(This article was originally published in Dhanam Business Magazine August 31st & September 15th issue)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com