കേരളത്തില്‍ നിന്നുള്ള കയറ്റുമതി ഉയര്‍ത്താന്‍ ആമസോണ്‍

പ്രമുഖ അമേരിക്കന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ അമസോണ്‍ കേരളത്തില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. നിലവില്‍ ആമസോണിന് കേരളത്തില്‍ ഗ്ലോബല്‍ സെല്ലിംഗ് പദ്ധതിയുടെ കീഴില്‍ 1,500 കയറ്റുമതിക്കാരുണ്ട്. ഇവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചാണ് കയറ്റുമതി കൂട്ടുകയെന്ന് ആമസോണ്‍ ഇന്ത്യ ഗ്ലോബല്‍ ട്രേഡ് ഡയറക്ടര്‍ ഭൂപേന്‍ വകാങ്കര്‍ പറഞ്ഞു.

കൈത്തറിയും സുഗന്ധവ്യഞ്ജനങ്ങളും
കേരളത്തില്‍ നിന്നുള്ള കൈത്തറി, സുഗന്ധവ്യഞ്ജനം എന്നിവയ്ക്കാണ് കയറ്റുമതി താത്പര്യം കൂടുതല്‍. എറണാകുളം, കൊല്ലം, തൃശൂര്‍, തിരുവവന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് കയറ്റുമതിക്കാര്‍ കൂടുതലുള്ളത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, യു.എ.ഇ എന്നിവയാണ് കേരളീയ ഉത്പന്നങ്ങളുടെ മുഖ്യ വിപണികള്‍.
ലക്ഷ്യം 2,000 കോടി ഡോളര്‍
2025ഓടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 2,000 കോടി ഡോളറായി (1.65 ലക്ഷം കോടി രൂപ) ഉയര്‍ത്തുകയാണ് ആമസോണ്‍ ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി ഗ്ലോബല്‍ സെല്ലിംഗ് പ്രൊപ്പല്‍ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററിന്റെ മൂന്നാം സീസണിലേക്ക് (പ്രൊപ്പല്‍ എസ്3) അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. സംരംഭകര്‍ക്കും കമ്പനികള്‍ക്കും ഇതിന്റെ ഭാഗമായി, ആഗോളതലത്തില്‍ വിപണി കണ്ടെത്താം.


Related Articles
Next Story
Videos
Share it