കേന്ദ്രസര്‍ക്കാരിന്റെ 'ആസ്തി പണമാക്കല്‍'; പദ്ധതി ഒറ്റനോട്ടത്തില്‍

ആറ് ലക്ഷം കോടി രൂപ ലക്ഷ്യമിട്ടു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആസ്തി പണമാക്കലാണ് സോഷ്യല്‍മീഡിയയിലാകെ ഇപ്പോള്‍ ചര്‍ച്ചാവിഷയം. രാഹുല്‍ഗാന്ധിയും തമിഴ്‌നാട് ധനകാര്യമന്ത്രിയും അറിയിച്ച പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നുണ്ട്. ''കോവിഡ് രോഗികള്‍ കൂടുന്നു, സര്‍ക്കാര്‍ വിറ്റഴിക്കലിന്റെ തിരക്കിലാണ്'' എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ കമന്റ്. ട്രോളുകളും വിമര്‍ശനവുമായി നിരവധിപേരാണ് ദിനംപ്രതി പദ്ധതിയെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തുന്നത്.

രാജ്യത്തിന് നേട്ടമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാസീതാരാമനും ഉറപ്പിച്ചു പറയുന്ന പദ്ധതി നടത്തിപ്പിന്റെ രൂപരേഖ ഒറ്റനോട്ടത്തില്‍:
2019 ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ ആസ്തി പണമാക്കല്‍ തീരുമാനം ഘട്ടം ഘട്ടമായി നടപ്പാക്കുന്നത് പുറത്തുവിട്ടത്. നാലുതരം ആസ്തികളെ പണമാക്കാന്‍ ആണ് തീരുമാനിച്ചിരുന്നത്. ഭൂമിയും കെട്ടിടങ്ങളും, ആവശ്യത്തിന് ഉപയോഗിക്കാതെ കിടക്കുന്ന (ബ്രൗണ്‍ ഫീല്‍ഡ്) നിരത്ത്, റെയില്‍വേ, മൊബൈല്‍ ടവേഴ്‌സ് തുടങ്ങിയ ആസ്തികള്‍, ഓഹരിപോലുള്ള ധനകാര്യ ആസ്തികള്‍, മറ്റുള്ള ആസ്തികള്‍ എന്നിങ്ങനെയാണ് ഇവ.
ബ്രൗണ്‍ ഫീല്‍ഡ് അഥവാ ഏറെക്കാലമായി വേണ്ടവിധത്തിലുപയോഗിക്കാത്ത ആസ്തികളെ പണമാക്കാനുള്ള പ്രായോഗിക നടപടികള്‍ക്കാണ് ഈ ഓഗസ്റ്റ് 26ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.
റെയില്‍വേ, റോഡ്, വൈദ്യുതി തുടങ്ങിയ മേഖലകളില്‍നിന്ന് ആറു ലക്ഷം കോടി രൂപയുടെ വരുമാനം പുതുതായി കണ്ടെത്തുമെന്ന് നിര്‍മലസീതാരാമന്‍ പറഞ്ഞിട്ടുള്ളത്. 'നാഷനല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍' (എന്‍എംപി) എന്നാണ് ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്.
റോഡ്, റെയില്‍വേ, വൈദ്യുതി, പ്രകൃതിവാതകപൈപ്പ്ലൈന്‍, സിവില്‍ ഏവിയേഷന്‍, തുറമുഖം, ജലപാതകള്‍, വാര്‍ത്താവിനിമയം, ഭക്ഷണം, പൊതുവിതരണം, ഖനനം, കല്‍ക്കരി, ഭവന നിര്‍മാണം, നഗരകാര്യം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളും പദ്ധതിയില്‍ പങ്കാളിത്തം വഹിക്കും.
റോഡ് മേഖലയില്‍നിന്ന് 1.6 ലക്ഷം കോടി, റെയില്‍വേ മേഖലയില്‍നിന്ന് 1.5 ലക്ഷം കോടി, വൈദ്യുതി മേഖലയില്‍നിന്ന് 79,000 കോടി, വിമാനത്താവളങ്ങളില്‍നിന്ന് 20,800 കോടി, തുറമുഖങ്ങളില്‍നിന്ന് 13,000 കോടി, വാര്‍ത്താവിനിമയ മേഖലയില്‍നിന്ന് 35,000 കോടി, സ്റ്റേഡിയങ്ങളില്‍നിന്ന് 11,500 കോടി, വൈദ്യുതി പ്രസരണ മേഖലകളില്‍നിന്ന് 45,200 കോടി എന്നിങ്ങനെയാ
നിശ്ചിത കാലയളവിലേക്ക് മാത്രം ഇത്തരം ആസ്തികള്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയ ശേഷം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്താനാണ് പദ്ധതി. ഒരു തരത്തിലുള്ള ഓഹരി കൈമാറ്റം തന്നെയാണിതെന്നാണ് ദേശീയ തലത്തിലുയര്‍ന്നുവരുന്ന അഭിപ്രായം.
2019 ഫെബ്രുവരിയിലെ കേന്ദ്രമന്ത്രിസഭാ രേഖയും ഇക്കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി പുറത്തു വിട്ട ബാക്കി രേഖയിലും പറയുന്ന പ്രധാന കാര്യം ആസ്തി പണമാക്കല്‍ പ്രക്രിയ പൂര്‍ണമായും സുതാര്യമായിരിക്കുമെന്നാണ്.
സുതാര്യത ഉറപ്പാക്കാന്‍ മന്ത്രിതലത്തിലും സെക്രട്ടറി തലത്തിലും ബന്ധപ്പെട്ട വകുപ്പു തലത്തിലും ഓഹരി വിറ്റഴിക്കലിനായുള്ള പ്രത്യേക വകുപ്പായ ഡിപം (DIPAM) തലത്തിലും പ്രത്യേകമായ വിലയിരുത്തലുകള്‍ നടത്താന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധരായിരിക്കും.
ടോള്‍ പിരിച്ച് നിശ്ചിത കാലത്തില്‍ തിരികെ നല്‍കുന്ന തുക, വാടകയ്ക്കു നല്‍കല്‍ തുടങ്ങിയ വിവിധ മാതൃകകള്‍ ആസ്തികള്‍ പണമാക്കുന്നതില്‍ നിര്‍ദേശിക്കുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it