

ജൂണ്‍ വരെയുള്ള ഇന്ത്യയുടെ ത്രൈമാസ വളര്‍ച്ചാ പ്രവചനം ബ്രോക്കറേജ് സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് രണ്ടു ദിവസത്തിനുള്ളില്‍ 90 ബിപിഎസ് വെട്ടിക്കുറച്ച് 3.1 ശതമാനമാക്കി. 2021 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ ലക്ഷ്യം 100 ബിപിഎസ് താഴ്ത്തി 4.1 ശതമാനമെന്നു കണക്കാക്കിയതും രണ്ടു ദിവസത്തെ ഇടവേളയില്‍. കോവിഡ് -19 ആഘാതത്തിലൂടെ ആഗോള സാമ്പത്തിക മാന്ദ്യം ഏറെക്കുറെ ഉറപ്പാണെന്ന അഭിപ്രായവും ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ഇതോടൊപ്പം രേഖപ്പെടുത്തുന്നു.
ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ഇന്ത്യയാകട്ടെ ജൂണ്‍ പാദവാര്‍ഷിക വളര്‍ച്ച 80 ബിപിഎസ് താഴ്ത്തി 4 ശതമാനമായി പുനര്‍നിര്‍ണയിച്ചതും രണ്ടു ദിവസത്തിനുള്ളില്‍. മാര്‍ച്ച് പാദത്തിലെ വളര്‍ച്ചാ നിരക്ക് 30 ബിപിഎസ് കുറച്ച് 4 ശതമാനമാക്കി. 2021 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 5.1 ശതമാവുമായി താഴ്ത്തി. ആഗോള വളര്‍ച്ചാ നിരക്ക് 2.2 ശതമാനമായി കുറയുമെന്നാണ് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് ഇന്ത്യയുടെ പ്രവചനം; ദിവസത്തിനുള്ളില്‍ വരുത്തിയ കുറവ് 180 ബിപിഎസ്.
നിലവിലെ വന്‍ പ്രതിസന്ധിക്ക് ഏപ്രില്‍ പകുതിയോടെ വിരാമമായിത്തുടങ്ങുമെന്ന ആദ്യ നിഗമനം മാറ്റിയിരിക്കുകയാണിപ്പോള്‍ ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് സാമ്പത്തിക ശാസ്ത്രജ്ഞരായ ഇന്ദ്രനില്‍ സെന്‍ഗുപ്തയും ആസ്ത ഗുഡ്വാനിയും. ഏപ്രില്‍ അവസാനത്തോടെ മൂല്യ ശൃംഖലയിലുടനീളം ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുമെന്ന നിരീക്ഷണമാണിപ്പോള്‍ ഇവര്‍ പങ്കുവയ്ക്കുന്നത്.
ബിസിനസ് രംഗത്ത് ഒരു മാസത്തെ അടച്ചുപൂട്ടലിലൂടെ വാര്‍ഷിക ജിഡിപിയില്‍ വരുന്ന കുറവ് 50 ബിപിഎസ് ആയിരിക്കുമെന്ന് സെന്‍ഗുപ്തയും ഗുഡ്വാനിയും കണക്കാക്കുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ 2022 സാമ്പത്തിക വര്‍ഷത്തോടെ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ. മാന്ദ്യം ഉറപ്പായിക്കഴിഞ്ഞു.ഇന്ത്യയിലെ അടച്ചുപൂട്ടല്‍ പ്രതിസന്ധി ഏപ്രില്‍ പകുതിയോടെ തീരുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്; ഏപ്രിലിനപ്പുറത്തേക്കും പ്രതിസന്ധി നീളുമെന്ന കണക്കുകൂട്ടലാണ് അവര്‍ക്കുള്ളത്. വായ്പാ നിരക്കുകള്‍ റിസര്‍വാ ബാങ്ക് കുറയ്ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകവ്യാപക സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ 2020 ലെ ആഗോള വളര്‍ച്ചാ പ്രവചനം ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് രണ്ടു ദിവസത്തിനകം 2.2 ശതമാനത്തില്‍ നിന്ന് 0.4 കുറച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine