ക്രിസ്മസ് ആഘോഷം: രണ്ട് ദിവസത്തില്‍ കേരളം കുടിച്ച് തീര്‍ത്തത് 150 കോടിയുടെ മദ്യം

ക്രിസ്മസ് ദിനങ്ങളില്‍ കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസിന്റെ തലേനാള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവര്‍ ഹൗസ് ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. ബെവ്കോ ഔട്ലറ്റുകള്‍ വഴി ക്രിസ്മസ് അവധി ആഘോഷിച്ച നാല് ദിവസം 215 കോടി രൂപയുടെ മദ്യം വിറ്റു.

ഡിസംബര്‍ 25 ന് കേരളത്തില്‍ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്കോയ്ക്ക് പുറമെ കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്. ക്രിസ്മസ് ദിവസം ബെവ്കോ ഔട്ലറ്റ് വഴി 65 കോടിയുടെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ഡിസംബര്‍ 24 ന് ഇത് 11.5 കോടി രൂപയായിരുന്നു. ഇതുകൂടിയാകുമ്പോള്‍ ക്രിസ്മസിന് കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.
ബെവ്കോ ഏറ്റവും കൂടുതല്‍ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസിലെ ഔട്ലറ്റാണ് ഈ വര്‍ഷവും വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്. 73.54 ലക്ഷം രൂപയ്ക്ക്. 70.70 ലക്ഷം രൂപയുടെ മദ്യം വാങ്ങിക്കുടിച്ച ചാലക്കുടിക്കാര്‍ രണ്ടാമതാണ്. 60 ലക്ഷം രൂപയുടെ മദ്യംവിറ്റ ഇരിഞ്ഞാലക്കുട ഔട്ലെറ്റ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണയും ഈ ഔട്ലെറ്റുകള്‍ തന്നെയായിരുന്നു മുന്നില്‍.
5 കോടിരൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ലറ്റുകളില്‍ 54 ലക്ഷം രൂപയുടെ വില്‍പ്പന നടന്ന കൊടുങ്ങല്ലൂരാണ് മുമ്പില്‍. കൊച്ചി ബാനര്‍ജി റോഡിലെ ഔട്ലറ്റില്‍ 53 ലക്ഷം രൂപ


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it