കേന്ദ്ര ബജറ്റ്: നിങ്ങൾക്കും നിർദേശങ്ങൾ നൽകാം, ജൂൺ 20 വരെ സമയം 

കേന്ദ്ര ബജറ്റ് തയ്യാറാക്കുന്നതിനായി സർക്കാർ പൊതുജനങ്ങളിൽ നിന്നും നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ആശയങ്ങളും നിർദേശങ്ങളും തേടി ധനമന്ത്രി നിർമല സീതാരാമനും തന്റെ ട്വിറ്റർ ഹാൻഡിലിൽ സന്ദേശമയച്ചിരുന്നു.

കേന്ദ്ര സർക്കാർ വെബ്സൈറ്റായ my Gov.com ലൂടെയോ my Gov ആപ്പിലൂടെയോ നിർദേശങ്ങൾ പോസ്റ്റ് ചെയ്യാം. കമന്റ്റ് ബോക്സിൽ നേരിട്ട് നിർദേശങ്ങൾ പങ്കുവെക്കുകയോ അല്ലെങ്കിൽ PDF ഡോക്യുമെന്റായി അപ്‌ലോഡ് ചെയ്യുകയുമാവാം.

2019 ജൂൺ 20 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ബജറ്റിന് മുൻപേ കേന്ദ്ര സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടിയിരുന്നു.

ജൂലൈ അഞ്ചിനാണ് ബജറ്റ് അവതരണം. രണ്ടാം മോദി സർക്കാരിന്റെയും പുതിയ ധനമന്ത്രിയുടേയും ആദ്യ ബജറ്റെന്ന പ്രത്യേകത ഇതിനുണ്ട്.

സ്വകാര്യ ഉപഭോഗത്തിലുള്ള ഇടിവ്, തൊഴിലില്ലായ്മ, ജിഡിപി വളർച്ച നിരക്കിലെ കുറവ്, ബാങ്കിങ്, കോർപറേറ്റ് മേഖലയിലെ പ്രതിസന്ധികൾ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളെ നേരിടാനുള്ള പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

Related Articles
Next Story
Videos
Share it