ചെറുകിട, ഇടത്തരം സംരംഭങ്ങളെ കാത്ത് വമ്പന്‍ പ്രഖ്യാപനങ്ങളോ? ധനമന്ത്രിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സംരംഭകര്‍

ആഗോള തലത്തിലെ പ്രതിസന്ധികള്‍ രാജ്യത്തെ ബാധിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി സര്‍ക്കാര്‍ ചെയ്യുന്നത്.
Nirmala Sitharaman
Pic Courtesy: Nirmala Sitharaman / Facebook
Published on

ആഗോള സാമ്പത്തികശക്തിയായി കുതിക്കുന്ന ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ക്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ നല്കുന്ന പിന്തുണ ചെറുതല്ല. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പകച്ചുനില്‍ക്കാതെ ഇന്ത്യയെ കാത്തത് ഈ മേഖലയുടെ കരുതലായിരുന്നു. കോടിക്കണക്കിന് പേരാണ് ചെറുകിട സംരംഭങ്ങളെ ആശ്രയിച്ച് കഴിയുന്നത്. വന്‍കിട വ്യവസായങ്ങള്‍ക്കുള്ള സപ്ലൈ ചെയിനായും കയറ്റുമതിക്ക് അനുഗുണമാകുന്ന സപ്പോര്‍ട്ടിംഗ് റോളിലും എംഎസ്എംഇ സെക്ടര്‍ സജീവമാണ്.

ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അസ്ഥിരതയും താരിഫ് പ്രതിസന്ധികളും എംഎസ്എംഇ മേഖലയ്ക്ക് അനുകൂലമായ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമനെ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നത്. ഫെബ്രുവരി ഒന്നിനാണ് ഇത്തവണത്തെ കേന്ദ്രബജറ്റ്.

എംഎസ്എംഇ മേഖലയില്‍ മുരടിപ്പുണ്ടെന്നും ഈ മേഖലയ്ക്ക് സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്കുന്നില്ലെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു. ഗ്രാമീണ മേഖലകളില്‍ അടക്കം മാന്ദ്യരീതി നിലനില്‍ക്കുന്നതിന് കാരണം ചെറുകിട സംരംഭങ്ങളിലെ തളര്‍ച്ചയാണെന്ന നിഗമനങ്ങളോട്് കേന്ദ്രവും യോജിക്കുന്നു. ഇത്തവണ ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങള്‍ക്ക് ഇത് വഴിയൊരുക്കിയേക്കും.

പുതിയ വിപണികള്‍ കണ്ടെത്തുന്നതിനും സാങ്കേതികവിദ്യ നവീകരിക്കുന്നതിനും ലാഭക്ഷമത കൈവരിക്കുന്നതിനും എം.എ്.എം.ഇകള്‍ക്ക് കൈത്താങ്ങാന്‍ കഴിയുന്ന സമഗ്ര പദ്ധതിയാണ് ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തന വിപുലീകരണത്തിന് ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും പലിശയിളവോടെ വായ്പകള്‍ ലഭ്യമാക്കുന്നതിനും പദ്ധതിയുണ്ടാകും.

സംരംഭങ്ങളുടെ ക്രെഡിറ്റ് ഗാരന്റി കവര്‍ 20 കോടി രൂപയായി ഉയര്‍ത്തുമെന്ന പ്രതീക്ഷ ശക്തമാണ്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ മൂലധന നിക്ഷേപം ഉയര്‍ത്തുന്നതും എം.എസ്.എം.ഇ മേഖലയിലെ വളര്‍ച്ച ശക്തമാക്കുമെന്നാണ് പ്രതീക്ഷ.

ആഭ്യന്തര വിപണി ശക്തമാക്കും

ആഗോള തലത്തിലെ പ്രതിസന്ധികള്‍ രാജ്യത്തെ ബാധിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി സര്‍ക്കാര്‍ ചെയ്യുന്നത്. കയറ്റുമതിയെ പരിധിവിട്ട് ആശ്രയിക്കുന്നതിന് പകരം ആഭ്യന്തര വിപണിയെ കൂടുതല്‍ ഉഷറാക്കിയെടുത്താല്‍ ബാഹ്യ പ്രതിസന്ധികള്‍ വലിയ തോതില്‍ ബാധിക്കില്ല. ഇതിനായുള്ള കര്‍മപരിപാടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com