ജനങ്ങളെ പരമാവധി സഹായിക്കുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി

ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാകും ഇന്ന് സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെയും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെയും ആദ്യ ബജറ്റാണ് ഇന്ന് സഭയില്‍ അവതരിപ്പിക്കപ്പെടുന്നത്.

ജനുവരി 15ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയായും ഇന്ന് അവതരിപ്പിക്കുന്ന ബജറ്റ്. രണ്ട് ബജറ്റുകള്‍ക്കിടയിലുണ്ടായ കോവിഡ് രണ്ടാം തരംഗത്തിനെയും മുന്നില്‍ കാണുന്ന മൂന്നാം തരംഗത്തെയും ഫലപ്രദമായി പ്രതിരോധിക്കാനും തളര്‍ച്ചയിലായ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താനും സഹായിക്കുന്ന നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

എല്‍ ഡി എഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള ആദ്യ ചുവടുകളും ബജറ്റിലുണ്ടാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it