ബജറ്റിലെ ലാഭനഷ്ടക്കണക്കുകള്‍: നേട്ടം ആര്‍ക്കൊക്കെ? കോട്ടം ആര്‍ക്കൊക്കെ?

നേട്ടം ആര്‍ക്കൊക്കെ?
വൈദ്യുത ബാറ്ററി നിര്‍മാതാക്കള്‍
ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ട് ടെക്‌നോളജിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുത വാഹന നയത്തില്‍ പ്രഖ്യാപിച്ച പുതിയ നയം ബാറ്ററി നിര്‍മാതാക്കള്‍ക്ക് നേട്ടമുണ്ടാക്കും.
ഗതാഗതം, അടിസ്ഥാനസൗകര്യം
മലയോര റോഡുകള്‍ക്കുള്ള പദ്ധതി, ഹൈവേയുടെ ദീര്‍ഘിപ്പിക്കല്‍, 400 പുതിയ 'വന്ദേ ഭാരത്' ട്രെയിനുകള്‍ തുടങ്ങിയ പദ്ധതികള്‍ ഗതാഗത, അടിസ്ഥാന സൗകര്യ വികസന രംഗത്തെ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കും.
മെറ്റല്‍സ്
3.8 കോടി വീടുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി, ലോജിസ്റ്റിക്‌സില്‍ കൂടുതല്‍ നിക്ഷേപം, ജലസേചന പദ്ധതികള്‍ തുടങ്ങിയവ മെറ്റല്‍സ് നിര്‍മാതാക്കളെ ഉത്തേജിപ്പിക്കും.
സോളാര്‍
പ്രാദേശിക നിര്‍മാണം ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി സോളാര്‍ മൊഡ്യൂളുകളുടെ നിര്‍മാണ ആനുകൂല്യമായി 195 ബില്യണ്‍ രൂപ നീക്കിവെച്ചത് പാനല്‍ നിര്‍മാതാക്കള്‍ക്ക് ഗുണമുണ്ടാക്കും.
സിമന്റ്, നിര്‍മാണം
എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയിലൂടെ കൂടുതല്‍ വീടുകള്‍ നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി നിര്‍മാണ, സിമെന്റ് മേഖലയ്ക്ക് നേട്ടമുണ്ടാക്കും.
ടെലികോം, ഡാറ്റ സെന്ററുകള്‍
5ജി സ്‌പെക്ട്രം ലേലം ചെയ്യാനുള്ള തീരുമാനം ടെലികോം മേഖലയില്‍ പുത്തനുണര്‍വുണ്ടാക്കും. ഡാറ്റ സ്റ്റോറേജിനെ അടിസ്ഥാനസൗകര്യ വിനിയോഗത്തില്‍പ്പെടുത്തിയതും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളെ വളരാന്‍ സഹായിക്കും.
ഡിജിറ്റല്‍ ഫിനാന്‍സ്
ഫിന്‍ടെക്ക് കമ്പനികള്‍ക്ക് വലിയ തോതില്‍ ഗുണമുണ്ടാക്കുന്നതാണ്, ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ബജറ്റിലെ പ്രഖ്യാപനം.
പ്രതിരോധ ഉല്‍പ്പാദകര്‍
പ്രതിരോധ മേഖലയിലെ 68% പദ്ധതിച്ചെലവും പ്രാദേശിക കമ്പനികളിലേക്ക് മാറ്റിവെച്ചത് പ്രതിരോധ ഉപകരണ നിര്‍മാണ കമ്പനികള്‍ക്ക് വലിയ ഗുണമുണ്ടാക്കും.
കോട്ടം ആര്‍ക്കൊക്കെ?
സര്‍ക്കാര്‍ ബാങ്കുകള്‍
ഡിജിറ്റല്‍ കറന്‍സിയിലേക്കുള്ള ചുവടുവെപ്പ് പരമ്പരാഗത ബാങ്കിംഗ് സ്ഥാപനങ്ങളുടെ വളര്‍ച്ചയെ ബാധിക്കും. വെര്‍ച്വല്‍ ഫിനാന്‍ഷ്യല്‍ സംവിധാനത്തിലേക്ക് ലോകത്തെ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും സഞ്ചരിക്കാന്‍ തുടങ്ങുന്നുവെന്ന സൂചനയാണിത്.
കല്‍ക്കരി, താപ വൈദ്യുതി
സോളാര്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയും താപ വൈദ്യുതിക്കായി ബയോമാസ് പെല്ലെറ്റുകള്‍ ഉഫയോഗിക്കാന്‍ തീരുമാനിക്കുകയും ചെയ്തത് കല്‍ക്കരി, താപ വൈദ്യുത മേഖലയെയും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ സപ്ലെയര്‍മാരെയും ബാധിക്കും.
സ്റ്റെയിന്‍ലെസ് സ്റ്റീല്‍
സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, കോട്ടഡ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, അലോയ് സ്്റ്റീല്‍ ബാര്‍, ഹൈ-സ്പീഡ് സ്റ്റീല്‍ തുടങ്ങിയവയ്ക്കു മേലുള്ള ആന്റി-ഡംപിംഗ് തീരുവ പോലെയുള്ളവ ഒഴിവാക്കാനുള്ള തീരുമാനം സ്റ്റീല്‍ കമ്പനികളെ ബാധിക്കും.
ഓട്ടോമൊബൈല്‍ നിര്‍മാതാക്കള്‍
സെമികണ്ടക്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രതിസന്ധിയില്‍ നീങ്ങുന്ന കാര്‍ നിര്‍മാണ മേഖലയ്ക്ക് ഉത്തേജനമേകുന്ന പ്രഖ്യാപനം ബജറ്റിലുണ്ടായില്ല.
ക്രിപ്‌റ്റോ ഇടപാടുകാര്‍
ക്രിപ്‌റ്റോകന്‍സികള്‍, എന്‍എഫ്ടി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ അസറ്റുകളുടെ ഇടപാടുകളില്‍ നിന്നുള്ള ലാഭത്തിനു മേല്‍ 30% നികുതി ഈടാക്കാനുള്ള തീരുമാനം ഇടപാടുകാര്‍ക്കും എക്‌സ്‌ചേഞ്ചുകള്‍ക്കും വലിയ തിരിച്ചടിയുണ്ടാക്കും. ലാഭത്തിന്റെ വലിയൊരു പങ്കും നികുതിയായി കൊടുക്കേണ്ടതിനാല്‍ ഇടപാട് കുറയാന്‍ സാധ്യത.


Related Articles
Next Story
Videos
Share it