ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റിലേക്ക് പ്രതീക്ഷാപൂര്‍വം രാജ്യം

ബജറ്റ് ശനിയാഴ്ച; ഓഹരി വിപണി ശനിയാഴ്ചയും
Union Budget, Nirmala Sitharaman
Published on

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് (ജനുവരി 31) ആരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം.

നാളെത്തന്നെ സാമ്പത്തിക സര്‍വേ (2024-25) പാര്‍ലമെന്റില്‍ വെക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള (2025-26) കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ച ലോക്‌സഭയില്‍ രാവിലെ 11ന് അവതരിപ്പിക്കും.

നിര്‍മലയുടെ എട്ടാം ബജറ്റ്

ഒരു ഇടക്കാല ബജറ്റ് അടക്കം തുടര്‍ച്ചയായി ഏഴു ബജറ്റുകള്‍ ഇതിനകം അവതരിപ്പിച്ച നിര്‍മല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് അവതരണമാണ് ശനിയാഴ്ച. ബജറ്റ്ദിനമായതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ അവധിയില്ലാതെ ശനിയാഴ്ചയും പതിവു പോലെ പ്രവര്‍ത്തിക്കും.

ബജറ്റ് സമ്മേളനത്തില്‍ ധനബില്‍, വിദേശി-ഇമിഗ്രേഷന്‍ ബില്‍ എന്നിവയടക്കം നാലു പുതിയ ബില്ലുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചര്‍ച്ച ചെയ്തു പാസാക്കാനുള്ള ബില്ലുകളുടെ കൂട്ടത്തില്‍ വിവാദ വഖഫ് ബില്ലുമുണ്ട്.

ആകെ 16 ബില്ലുകളാണ് ബജറ്റ് സമ്മേളനത്തിന് പരിഗണനക്ക് വെക്കുന്നത്. മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് ശനിയാഴ്ച അവതരിപ്പിക്കുന്നത്. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രണ്ടാംഘട്ടം മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ നാലു വരെ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com