സ്ലാബില്‍ മാറ്റമില്ല, പുതിയ നികുതി റിട്ടേണ്‍, 5ജിയും ഇ-പാസ്പോര്‍ട്ടും പിന്നെ ഡിജിറ്റല്‍ രൂപയും- പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍

കോവിഡ് പ്രതിസന്ധിയില്‍ ഉലഞ്ഞ സാമ്പത്തിക മേഖലയെയും ദുരന്തത്തില്‍ അകപ്പെട്ടവരെയും പരാമര്‍ശിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയത്. നാലു തൂണുകളില്‍ ഊന്നിയാണ് ബജറ്റെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസനത്തിലേക്കുള്ള അടിത്തറ പാകലാണ് ബജറ്റെന്ന് പ്രഖ്യാപിച്ച മന്ത്രി, ഡിജിറ്റല്‍ രംഗത്ത് ഒട്ടേറെ സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു.
പ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റ നോട്ടത്തില്‍
  • ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല. ആദായ നികുതിയില്‍ പുതിയ ഇളവുകളില്ല
  • എംഎസ്എംഇകള്‍ക്കുള്ള എമര്‍ജന്‍സി ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ഒരു വര്‍ഷം കൂടി. പദ്ധതി ഫണ്ട് 50000 കോടി കൂടി വര്‍ധിപ്പിച്ച് 5 ലക്ഷം കോടിയാക്കി
  • എല്‍ഐസി സ്വകാര്യവല്‍ക്കരണം ഉടന്‍
  • ഒരു വര്‍ഷത്തിനുള്ളില്‍ 18 ലക്ഷം പേര്‍ക്ക് വീട്. പിഎം ആവാസ് യോജ്ന പദ്ധതിക്ക് 48000 കോടി രൂപ
  • ഭൂമി കൈമാറ്റത്തിനായി ഒരു രാജ്യംഒരു രജിസ്ട്രേഷന്‍
  • ദേശീയ പാത 25,000 കിലോ മീറ്റര്‍ കൂടി ദീര്‍ഘിപ്പിക്കും. 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍. കവച് പദ്ധതിയില്‍ 2000 കിലോമീറ്റര്‍ റോഡ്. മലയോര റോഡിനായി 'പര്‍വത് മാല' പദ്ധതി
  • കര്‍ഷകര്‍ക്ക് താങ്ങുവിലയ്ക്കായി 2.37 ലക്ഷം രൂപ നീക്കിവെക്കും. കര്‍ഷകര്‍ക്കായി കിസാന്‍ ഡ്രോണുകള്‍. അഞ്ച് നദീസംയോജന പദ്ധതികള്‍
  • പിഎം ഇവിദ്യാ പദ്ധതിയുടെ ഭാഗമായ വണ്‍ ക്ലാസ് വണ്‍ ടിവി പരിപാടി വ്യാപിപ്പിക്കും. 12 ചാനലുകളില്‍ നിന്ന് 200 ചാനലുകളായി ഉയര്‍ത്തും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കും
  • ജല്‍ജീവന്‍ പദ്ധതിക്ക് 60000 കോടി രൂപ. 62 ലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം. 9 ലക്ഷം ഹെക്ടര്‍ ഭൂമിയിലേക്ക് ജലസേചനം
  • കാര്‍ഷിക, ഗ്രാമ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി നബാര്‍ഡിനു കീഴില്‍ ഫണ്ടിംഗ് നടത്തും. സീറോ ബജറ്റ്, ഓര്‍ഗാനിക് ഫാമിംഗിനായി കാര്‍ഷിക സര്‍വകലാശാലകള്‍ സിലബസ് മാറ്റും
  • ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണത്തിനായി ഓപ്പണ്‍ പ്ലാറ്റ്ഫോം തുടങ്ങും. ആശുപത്രികളുടെയും സൗകര്യങ്ങളുടെയും ഹെല്‍ത്ത് രജിസ്ട്രി ഇതിലുണ്ടാവും. മാനസികാരോഗ്യ പരിപാലനത്തിനായി നാഷണല്‍ ടെലി മെന്റല്‍ ഹെല്‍ത്ത് പദ്ധതി തുടങ്ങും
  • ചിപ്പ് അധിഷ്ഠിത ഇ പാസ്‌പോര്‍ട്ട് 2022-23 ല്‍ പുറത്തിറക്കും
  • കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 12% ത്തില്‍ നിന്ന് 7% ആക്കി കുറച്ചു
  • ബിറ്റ്‌കോയിന്‍ അടക്കം വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റത്തിന് 30 ശതമാനം നികുതി. ഒരു ശതമാനം ടിഡിഎസും പ്രഖ്യാപിച്ചു
  • ആദായനികുതി റിട്ടേണ്‍ പരിഷ്‌കരിക്കും. തെറ്റുകള്‍ തിരുത്തി സമര്‍പ്പിക്കാന്‍ രണ്ടു വര്‍ഷം കൂടി. റിട്ടേണ്‍ അധിക നികുതി നല്‍കി മാറ്റങ്ങളോടെ ഫയല്‍ ചെയ്യാം
  • സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ പലിശരഹിത വായ്പ. പ്രധാനമന്ത്രി ഗഢി ശക്തിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ഉപയോഗിക്കാം. മൂലധന നിക്ഷേപ പദ്ധതികള്‍ക്കും ഉപയോഗിക്കാം
  • ബ്ലോക്ക്ചെയ്ന്‍ അടിസ്ഥാനമാക്കി ഡിജിറ്റല്‍ രൂപ പുറത്തിറക്കും. ആര്‍ബിഐ ആണ് പുറത്തിറക്കുക
  • 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോര്‍ ബാങ്കിംഗ് സൗകര്യം. നെറ്റ് ബാങ്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. എടിഎം സേവനവും ലഭ്യമാക്കും.

ബാങ്കുകളിലേക്കും തിരിച്ചും പണമയക്കാം

  • താങ്ങുവില ഇനത്തില്‍ 2.7 ലക്ഷം കോടി രൂപ കര്‍ഷകരുടെ എക്കൗണ്ടുകളിലെത്തിക്കും
  • 5ജി സ്പെക്ട്രം ലേലം ഈ വര്‍ഷം. 2023ല്‍ 5ജി സേവനം നല്‍കിത്തുടങ്ങും
  • യുവാക്കള്‍ക്ക് കൂടുതല്‍ ജോലി നല്‍കാന്‍ സഹായിക്കുന്ന രീതിയില്‍ ആനിമേഷന്‍, വിഷ്വല്‍ എഫക്ട്, ഗെയിമിംഗ്, കോമിക് മേഖലയില്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും
  • സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍സ് ആക്ടിന് പകരം മറ്റൊരു നിയമം വൈകാതെ

Related Articles
Next Story
Videos
Share it