കര്‍ഷകര്‍ക്ക് കൈത്താങ്ങുമായി കേന്ദ്രം; വരുന്നത് മൂന്ന് ദേശീയതല സഹകരണ സംഘങ്ങള്‍

ഗ്രാമീണ വളര്‍ച്ചയും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുന്നതിനായി മൂന്ന് ദേശീയതല സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം അറിയിച്ചു. നാഷണല്‍ എക്സ്പോര്‍ട്ട് സൊസൈറ്റി, നാഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ട്സ്, നാഷണല്‍ ലെവല്‍ മള്‍ട്ടി-സ്റ്റേറ്റ് സീഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിങ്ങനെ മൂന്ന് സഹകരണ സംഘങ്ങളാണ് സ്ഥാപിക്കുന്നതെന്ന് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഇത് ജൈവ ഉല്‍പന്നങ്ങളും വിത്തുകളും കയറ്റുമതി എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കും.


ഇത്തരം സഹകരണ സംഘങ്ങള്‍ വരുന്നതോടെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറിവരുന്ന കേരളത്തിലെ കര്‍ഷകര്‍ക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കും. പുതിയ നാഷണല്‍ എക്സ്പോര്‍ട്ട് സൊസൈറ്റി എന്ന സഹകരണ സംഘം കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇത് ഉയര്‍ന്ന കയറ്റുമതിക്ക് ഇത് വഴിയൊരുക്കും. സുഗന്ധവ്യജ്ഞനങ്ങളുടെ കയറ്റുമതിയില്‍ നല്ലൊരു ശതമാനവും വഹിക്കുന്ന കേരളത്തിലെ സുഗന്ധവ്യജ്ഞന കര്‍ഷകരെ ഇത് സഹായിക്കും.

പുതിയ ദേശീയതല സഹകരണ സംഘങ്ങള്‍ മിതമായ നിരക്കില്‍ ടെസ്റ്റിംഗും സര്‍ട്ടിഫിക്കേഷനും സുഗമമാക്കും. മാത്രമല്ല വലിയ തോതിലുള്ള സംയോജനത്തിലൂടെയും ബ്രാന്‍ഡിംഗിലൂടെയും വിപണനത്തിലൂടെയും ജൈവ ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന വിലയുടെ പ്രയോജനം കര്‍ഷകര്‍ച്ച് ലഭിക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ സഹകരണ സംഘങ്ങളെയും ആത്യന്തികമായി അവരുടെ കര്‍ഷക അംഗങ്ങളെയും ഇത് സഹായിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുകയും സഹകരണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

കര്‍ഷകര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് സഹകരണ സംഘം. കൃഷിയുമായി ബന്ധപ്പെട്ട് വിതരണ സഹകരണ സംഘങ്ങളും വിപണന സഹകരണ സംഘങ്ങളും ഉള്‍പ്പടെ വിവിധ സഹകരണ സംഘങ്ങളുണ്ട്. പ്രധാനമായി പ്രവര്‍ത്തന മൂലധനത്തിനും നിക്ഷേപത്തിനുമുള്ള സാമ്പത്തിക സ്രോതസ്സായി കര്‍ഷകര്‍ വ്യാപകമായി ഇത്തരം സഹകരണ സംഘങ്ങളെ ആശ്രയിക്കുന്നു. വിത്ത്, വളം, ഇന്ധനം, മെഷിനറി സേവനങ്ങള്‍, ഗതാഗതം, പാക്കേജിംഗ്, വിതരണം, വിപണനം എന്നിവയുള്‍പ്പെടെ കാര്‍ഷിക ഉല്‍പ്പാദനത്തിനുള്ള സഹായങ്ങള്‍ ഇവ കര്‍ഷകര്‍ക്ക് നല്‍കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it