കര്‍ഷകര്‍ക്കൊരു സൂപ്പര്‍മാര്‍ക്കറ്റ്; കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളുമായി സര്‍ക്കാര്‍

കര്‍ഷകര്‍ക്ക് വിവിധ സേവനങ്ങള്‍ ഒരുക്കുന്ന കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ (Kisan Samriddhi Kendras) തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍. വളങ്ങളുടെ വില്‍പ്പന, മണ്ണ്-വിത്ത് പരിശോധന, കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കല്‍ തുടങ്ങി കര്‍ഷകര്‍ക്കുള്ള വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ വരെ ഈ കേന്ദ്രങ്ങളിലൂടെ നല്‍കും. സര്‍ക്കാര്‍ പുതുതായി തുടങ്ങിയ One Nation One Fertiliser (വളം) പദ്ധതിക്ക് കീഴിലുള്ള വളങ്ങള്‍ വില്‍ക്കുക സമൃദ്ധി കേന്ദ്രങ്ങളിലൂടെയാവും.

ഭാരത് എന്ന ബ്രാന്‍ഡിംഗിലാവും എല്ലാ വളങ്ങളും വില്‍പ്പനയ്‌ക്കെത്തുക. നടപ്പ് സാമ്പത്തിക വര്‍ഷം വള സബ്‌സിഡിക്കായി 2.5 ട്രില്യണ്‍ രൂപ ചെലവാകും എന്നാണ് വിലയിരുത്തല്‍. സബ്‌സിഡിക്കായി ബജറ്റില്‍ 1.05 ട്രില്യണ്‍ രൂപയായിരുന്നു കേന്ദ്രം വകയിരുത്തിയത്. ആദ്യഘട്ടത്തില്‍ 1000 സമൃദ്ധി കേന്ദ്രങ്ങളാവും തുടങ്ങുക.

പിന്നീട് ഡിമാന്‍ഡ് അനുസരിച്ച് എണ്ണം വര്‍ധിപ്പിക്കും. കര്‍ഷകരുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികളും കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. 50 മുതല്‍ 100 പേരെവരെ ഒരേ സമയം ഉള്‍ക്കൊള്ളാനുള്ള വലുപ്പം സമൃദ്ധി കേന്ദ്രങ്ങള്‍ക്ക് ഉണ്ടാവും. കാര്‍ഷിക സര്‍വകലാശാലകളുടെയോ കൃഷി വിഞ്ജാന്‍ കേന്ദ്രങ്ങളുടെയോ മേല്‍നോട്ടത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക.

Related Articles

Next Story

Videos

Share it