നികുതിക്കേസുകള്‍ പിന്‍ലിക്കാന്‍ കേന്ദ്രം; ആശ്വാസം ഈ തുകയ്ക്ക് വരെ

ഇടക്കാല ബജറ്റില്‍ നികുതി വ്യവസ്ഥകളിലോ നിരക്കുകളിലോ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അതേസമയം, ജീവിതവും ബിസിനസ് പ്രവര്‍ത്തനങ്ങളും (ease of living and ease of doing business) മെച്ചപ്പെടുത്താനായി നികുതിക്കേസുകള്‍ പിന്‍വലിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

1962 മുതലുള്ള നികുതി കുടിശികക്കേസുകള്‍ ഇപ്പോഴും നിലവിലുണ്ടെന്നത് സത്യസന്ധമായും കൃത്യമായും നികുതി അടയ്ക്കുന്നവരെ പോലും ആശങ്കപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കിയാണ് കേസുകള്‍ പിന്‍വലിക്കുന്നതെന്ന് നിര്‍മ്മല പറഞ്ഞത്.
ഒരുകോടി പേര്‍ക്ക് നേട്ടം
നികുതി കുടിശിക ആവശ്യപ്പെട്ടുള്ള 2009 മുതല്‍ 2015 വരെയുള്ള കേസുകളാണ് പിന്‍വലിക്കുന്നത്. ഇതുപ്രകാരം 2009-10 വരെയുള്ളതും 25,000 രൂപവരെ തുകയ്ക്കുള്ളതുമായ കേസുകളും 2010-11 മുതല്‍ 2014-15 വരെയുള്ള 10,000 രൂപയുടേത് വരെയുള്ള കേസുകളുമാണ് പിന്‍വലിക്കുക. ഒരുകോടി പേര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it