

രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിജയത്തിലെത്തുമ്പോള്‍ കേരളത്തിനും അഭിമാനിക്കാം. കേരളത്തില്‍ നിന്നുള്ള മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളാണ്. കെല്‍ട്രോണ്‍, കെ.എം.എം.എല്‍, എസ്.ഐ.എഫ്.എല്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍മ്മിച്ച വിവിധ ഉല്‍പ്പന്നങ്ങളാണ് ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പൊതുമേഖല കമ്പനികളെ അഭിനന്ദിച്ച് മന്ത്രി പി.രാജീവ് ഫെയ്‌സ് ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
41 ഇലക്ട്രോണിക്‌സ് മൊഡ്യൂള്‍ പാക്കേജുകള്‍ ഉള്‍പ്പെടെ കെല്‍ട്രോണില്‍ നിന്ന് നിര്‍മ്മിച്ച് നല്‍കിയപ്പോള്‍ കെ.എം.എം.എലില്‍ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കല്‍ കമ്പോണന്റ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീല്‍ ആന്റ് ഫോര്‍ജിങ്ങ്‌സ് ലിമിറ്റഡില്‍ നിന്നുള്ള ടൈറ്റാനിയം, അലൂമിനിയം ഫോര്‍ജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിര്‍മ്മിച്ചു നല്‍കിയതായും മന്ത്രി ഫേസ് ബുക്ക് പോസിറ്റില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine