ചൈന ഒറ്റപ്പെടുന്നു; ഇന്ത്യക്ക് ഗുണകരമോ?

ചൈനയെ ഒറ്റപ്പെടുത്താനുള്ള നീക്കം ഇന്ത്യക്ക് ഗുണകരമാകുമോ? വിതരണ ശൃംഖല വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആഗോള കമ്പനികള്‍ ചൈനയ്ക്ക് പുറത്ത് ഫാക്ടറി സ്ഥാപിക്കുന്നതിനായി കാര്യമായി ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് ഉണ്ടായേക്കാവുന്ന നേട്ടങ്ങളെ കുറിച്ചാണ് പലരുടെയും സംസാരം.

ഇന്ത്യയുടെ അവസരം

ലോകബാങ്ക് പ്രസിഡന്റ് അജയ് ബാംഗ പറയുന്നു: ''ചൈന പ്ലസ് വണ്‍' അവസരം മുതലാക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. എന്നാല്‍ ഈ അവസരം പത്ത് വര്‍ഷമൊന്നും ലഭിച്ചെന്ന് വരില്ല. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്കുള്ള അവസരമാണിത്''.
വര്‍ധിച്ചു വരുന്ന പ്രശ്നങ്ങള്‍ക്കിടയില്‍ യു.എസ്, ജര്‍മനി, യു.കെ തുടങ്ങി നിരവധി രാജ്യങ്ങള്‍ ചൈനയ്ക്ക് പകരം വെയ്ക്കാവുന്ന മികച്ച ഇടമായി ഇന്ത്യയെ കാണുന്നുണ്ട്. എന്നാല്‍ ചില നിരീക്ഷകര്‍ അവസരം മുതലാക്കാനുള്ള ഇന്ത്യയുടെ കഴിവില്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. വിയറ്റ്നാം, ഇന്‍ഡോനേഷ്യ പോലുള്ള ദക്ഷിണ പൂര്‍വ ഏഷ്യന്‍ രാജ്യങ്ങള്‍ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ കുറച്ചുകൂടി മുന്നിലാണെന്ന് അവര്‍ പറയുന്നു. വിശാലമായ ഉദാരവല്‍ക്കരണ നീക്കങ്ങളും വാഗ്ദാനങ്ങളുമായി ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള വലിയ നിക്ഷേപം ഈ രാജ്യങ്ങള്‍ ആകര്‍ഷിക്കുന്നു.
പൂര്‍വേഷ്യന്‍ സമ്പദ് വ്യസ്ഥയുമായി വലിയ ബന്ധങ്ങളില്ലെന്നതും റീജ്യണല്‍ കോംപ്രഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പിന്റെ (RCEP) ഭാഗമല്ലെന്നതും ഇന്ത്യയുടെ പോരായ്മയാണ്.
അവസരം മുതലാക്കാന്‍ രാജ്യങ്ങള്‍
'ചൈന പ്ലസ് വണ്‍' അവസരം മുതലാക്കാന്‍ മുന്നിലുള്ളത് വിയറ്റ്നാം, തായ്ലന്‍ഡ്, മലേഷ്യ, ഇന്‍ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ്. സത്യത്തില്‍, യു.എസിലേക്കുള്ള വസ്ത്ര കയറ്റുമതിയുടെ തോതില്‍
വിയറ്റ്നാം ഇപ്പോള്‍ തന്നെ ചൈനയ്ക്കൊപ്പം ഉണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് കൂടുതല്‍ വിപണി സൗഹൃദമാക്കി ദ്രുതഗതിയില്‍ നീങ്ങിയാല്‍ മാത്രമേ ഇന്ത്യക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായുള്ള ഓട്ടത്തില്‍ മുന്നിലെത്താന്‍ സാധിക്കുകയുള്ളൂ.

(This article was originally published in Dhanam Magazine August 15th issue)

Related Articles

Next Story

Videos

Share it