
ഗല്‍വാന്‍ കുന്നുകളിലെ ഇന്ത്യാ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടായ ചൈന ബഹിഷ്‌കരണം വേണ്ടത്ര ഏറ്റില്ലെന്ന് റിപ്പോര്‍ട്ട്. 2021 സാമ്പത്തിക വര്‍ഷം ഇന്ത്യയുമായി വ്യാപാരം നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തിയിരിക്കുകയാണ് ചൈന.
വര്‍ഷങ്ങളായി മുന്നിലുള്ള യുഎസിനെ പിന്നിലാക്കിയാണ് ചൈനയുടെ കുതിപ്പ്. 86.4 ശതകോടി ഡോളറിന്റെ വ്യാപാരമാണ് ചൈന 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുമായി നടത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.53 ശതമാനം വര്‍ധന. ഇതേ കാലയളവില്‍ ഇന്ത്യയുടെ വിദേശ വ്യാപാരം 13 ശതമാനം കുറഞ്ഞ് 684.77 ശതകോടി ഡോളറിലെത്തിയിട്ടും ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ വര്‍ധന ഉണ്ടായ ഏക രാജ്യവും ചൈനയാണ്.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 9.5 ശതമാനം ഇടിഞ്ഞ് 80.5 ശതകോടി ഡോളറായി. മൂന്നാമതുള്ള യുഎഇയുമായുള്ള വ്യാപാരത്തില്‍ 26.72 ശതമാനം കുറവുണ്ടായിട്ടുണ്ട്.
ഇപ്പോഴും ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. 65 ശതോകോടി ഡോളറാണ് ഈ കാലയളവില്‍ ഇറക്കുമതി ചെയ്തത്. 0.07 ശതമാനം ഇടിവ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായെങ്കിലും യുഎസില്‍ നിന്നുള്ള ഇറക്കുമതിയില്‍ 19.4 ശതമാനം ഇടിവുണ്ടായി.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ രാജ്യത്ത് വന്‍തോതില്‍ ബഹിഷ്‌കരണം നടന്നെങ്കിലും ഇലക്ട്രോണിക്‌സ്, പ്ലാസ്റ്റിക്, കെമിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ രാജ്യം ചൈനയെയാണ് കൂടുതലും ആശ്രയിക്കുന്നത്.
കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളി ഇപ്പോഴും യുഎസ് ആണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയെ തുടര്‍ന്ന് യുഎസിലേക്കുള്ള കയറ്റുമതിയില്‍ 2.76 ശതമാനം ഇടിവുണ്ടായി. അതേസമയം കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയിലേക്കുള്ള കയറ്റുമതി 2021 സാമ്പത്തിക വര്‍ഷം 27 ശതമാനം കൂടി.
Read DhanamOnline in English
Subscribe to Dhanam Magazine