
ഇന്ത്യൻ കറൻസി അച്ചടിക്കാൻ ചൈനയ്ക്ക് ലൈസൻസുകൊടുത്താൽ എങ്ങിനെയിരിക്കും? ചൈനയിലെ സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് പുറത്തു വിട്ട വാർത്ത ശരിയാണെങ്കിൽ ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളുടെ കറൻസി പ്രിന്റ് ചെയ്യാൻ ചൈനയിലെ ബാങ്ക് നോട്ട് പ്രിന്റിങ് ആൻഡ് മിന്റിങ് കോർപറേഷന് ലൈസൻസ് ഉണ്ട്.
കേന്ദ്ര മന്ത്രിമാരായ പിയുഷ് ഗോയലിനോടും അരുൺ ജെയ്‌റ്റിലിയോടും വസ്തുതയെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ട് കേരള എംപി ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ റിസർവ് ബാങ്ക് ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്.
സംഭവം ശരിയാണെങ്കിൽ രാജ്യ സുരക്ഷക്ക് ഇത് വലിയ ഭീഷണിയാണെന്നും പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങൾക്ക് വ്യാജ നോട്ടുകൾ അച്ചടിക്കാൻ ഇത് കൂടുതൽ എളുപ്പമാക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine