സമ്പന്നരില്‍ നിന്ന് ചുങ്കം പിരിക്കുക, ദരിദ്രരില്‍ നിക്ഷേപിക്കുക!

ഇന്ത്യക്കാര്‍ സമ്പന്നരാകാതെ ഇന്ത്യ വളരുകയാണ്!
യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം മഹാമാരിക്കാലത്ത് ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ നിന്ന് 143 ആയി. ഇന്ത്യയിലെ 100 അതിസമ്പന്നരുടെ മൊത്തം സമ്പത്ത് 2021ല്‍ റെക്കോര്‍ഡ് തുകയായ 57.3 ലക്ഷം കോടിയില്‍ തൊട്ടു.

142 ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍, രാജ്യത്തെ മറ്റുള്ള 555 ദശലക്ഷം ഇന്ത്യക്കാരേക്കാള്‍ സമ്പത്ത് കൈവശം വെയ്ക്കുന്നു. 142 ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 719 ബില്യണ്‍ ഡോളറാണെങ്കില്‍ 555 ദശലക്ഷം പേരുടെ കൈകളിലായുള്ള മൊത്തം സമ്പത്ത് 657 ബില്യണ്‍ ഡോളര്‍ മാത്രമാണ്!

യുഎന്‍ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന പ്രകാരം 2020ല്‍ 4.6 കോടി ഇന്ത്യക്കാര്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീണുകഴിഞ്ഞു. ലോകത്തിന്റെ ദരിദ്രപട്ടികയില്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടവരില്‍ പകുതിയോളം വരുമിവര്‍. നിലവില്‍ ഇന്ത്യയുടെ പ്രതിശീര്‍ ജിഡിപി ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മറ്റ് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയേക്കാള്‍ താഴെയാണ്.

ഒക്‌സ്ഫാം ഇന്ത്യ സി ഇ ഒ അമിതാഭ് ബഹര്‍ പറയുന്നു: തെറ്റുകള്‍ തിരുത്താനുള്ള സമയമാണിത്. അതിസമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി ആ പണം തിരികെ സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുക്കിയാല്‍ ഒട്ടനവധി ജീവിതങ്ങളെ രക്ഷിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it