വാണിജ്യ പാചക വാതക വില കുറച്ചു

വാണിജ്യ പാചക വാതക സിലിണ്ടര്‍ (Commercial LPG Cylinder) വില കുറച്ച് 2035 ആയി. 188 രൂപയോളമാണ് പെട്ടെന്ന് വില കുറഞ്ഞത്. ഇതോടെ ഭക്ഷ്യവിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ഹോട്ടല്‍ സംരംഭകര്‍ക്ക് അല്‍പ്പം ആശ്വാസമായി. വാണിജ്യ സിലിണ്ടറുകള്‍ക്ക് (Commercial LPG Cylinder Price Fall) വിലകുറച്ചെങ്കിലും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി വാണിജ്യ സിലിണ്ടറുകളുടെ വില മെയ് രണ്ടിന് പുതുക്കിയിരുന്നു. 103 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ വില 2359 രൂപയായി ഉയരുകയും ചെയ്തിരുന്നു.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ (LPG Cylinder Price) വിലയും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഏറ്റവുമൊടുവില്‍ വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ആയിരം രൂപ പിന്നിട്ടു. 956.50 രൂപ ഉണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില പുതുക്കിയതോടെ 1006.50 രൂപ എന്ന നിലയിലെത്തിയത്. ഇപ്പോഴും അതേ വില തുടരുന്നു.
Related Articles
Next Story
Videos
Share it