വാണിജ്യ എല്‍.പി.ജി വില വീണ്ടും കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന് 5-ാം മാസവും മാറ്റമില്ല

പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക (commercial LPG) സിലിണ്ടറിന് 92-93.5 രൂപ കുറച്ചു. കൊച്ചിയില്‍ 1,698 രൂപയും തിരുവനന്തപുരത്ത് 1,719 രൂപയും കോഴിക്കോട്ട് 1,730.5 രൂപയുമാണ് ഇതുപ്രകാരം വില. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു.

ജൂലൈ ഒന്നിന് 11-12.5 രൂപ വര്‍ദ്ധിപ്പിച്ച ശേഷമാണ് ഇന്ന് വില കുറച്ചത്. ഇതിന് മുമ്പ് മാര്‍ച്ചില്‍ ഒറ്റയടിക്ക് 350 രൂപ കൂട്ടിയിരുന്നു. തുടര്‍ന്ന് ഏപ്രിലില്‍ 92 രൂപയും മേയില്‍ 171.50 രൂപയും ജൂണില്‍ 83.50 രൂപയും കുറച്ചു.
'വീട്ടുകാര്‍' കാത്തിരിക്കണം!
അതേസമയം, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ മടിക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാംമാസമാണ് വില നിലനിറുത്തിയത്. കൊച്ചിയില്‍ 1,110 രൂപയും കോഴിക്കോട്ട് 1,111.5 രൂപയും തിരുവനന്തപുരത്ത് 1,112 രൂപയുമാണ് വില. കഴിഞ്ഞ മാര്‍ച്ചില്‍ 50 രൂപ കൂട്ടിയശേഷം പിന്നീട് വില പരിഷ്‌കരിച്ചിട്ടില്ല.
Related Articles
Next Story
Videos
Share it