റഷ്യ-യുക്രെയ്ന്‍ യുദ്ധം ഇന്ത്യക്ക് തിരിച്ചടിയാകും, സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിക്കും

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ (Russia-Ukraine) പശ്ചാത്തലത്തിലുണ്ടായ വിലക്കയറ്റം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്നുള്ള ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഈ രാജ്യങ്ങളിലെ കയറ്റുമതിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ആഗോളവിപണിയില്‍ ചരക്കുകളുടെ വിലയും കുത്തനെ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്ന ഇനങ്ങള്‍ക്ക്, പ്രത്യേകിച്ച് ഭക്ഷണത്തിനും വളത്തിനും വേണ്ടിയുള്ള ഉയര്‍ന്ന ചെലവ് ഇന്ത്യ വഹിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഉയര്‍ന്ന ചരക്ക് വിലകള്‍ ഇന്ത്യയിലെ സ്വകാര്യ ഉപഭോഗ പ്രവണതകളെ ദുര്‍ബലപ്പെടുത്തുമെന്നും ഏഷ്യ-പസഫിക് രാജ്യങ്ങളില്‍ യുക്രെയ്‌നിലെ സംഘര്‍ഷത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യകരമായ വീണ്ടെടുക്കലില്‍ ഒരു മിതത്വത്തിന് കാരണമാകും. ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായി രണ്ട് മാസമായി ആര്‍ബിഐയുടെ ലക്ഷ്യ പരിധിയായ 2-6 ശതമാനത്തിന് മുകളിലാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it