യുഎസ് ഡോളറിന്റെ ആധിപത്യം പോകുമോ? പകരക്കാരനെ നേടി രാജ്യങ്ങള്‍
യുഎസ് ഡോളറിന് പകരക്കാരെ തേടുകയാണ് ലോക രാജ്യങ്ങള്‍. ചെറിയ രാജ്യങ്ങള്‍ തങ്ങളുടെ കടങ്ങള്‍ ലോക്കല്‍ കറന്‍സിയില്‍ കൊടുത്തു തീര്‍ക്കാന്‍ ശ്രമിക്കുന്നു. അതില്‍ ഒരു ഡസന്‍ ഏഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. യുഎസ് ഡോളറും സ്വിഫ്റ്റ് (SWIFT) പേമെന്റ്റ് സംവിധാനവും മറികടക്കാന്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്താന്‍ ശ്രമം നടക്കുന്നു.
ഈ വര്‍ഷം ആദ്യം ഡോളറിന്റെ ശക്തി ഉപയോഗിച്ച് റഷ്യക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചതും ഡോളറിന് എതിരെ തിരിയാന്‍ രാജ്യങ്ങളെയും വന്‍കിട കമ്പനികളെയും പ്രേരിപ്പിക്കുകയാണ്. യുക്രയ്‌നുമായുള്ള യുദ്ധം ആരംഭിച്ചതിന് റഷ്യക്ക് എതിരെ ഉപരോധം ഏര്‍പെടുത്തിയപ്പോള്‍ ഊര്‍ജത്തിനുള്ള തുക റൂബിളില്‍ നല്‍കിയാല്‍ മതിയെന്ന് റഷ്യ പറഞ്ഞു. ബംഗ്ലാദേശ്, കസാക്കിസ്ഥാന്‍, ലാവോസ് എന്നി രാജ്യങ്ങള്‍ ചൈനയുമായി യുവാനില്‍ ഇടപാടുകള്‍ നടത്താനുള്ള ചര്‍ച്ചകള്‍ നടത്തുന്നു. ഇന്ത്യ യുഎഇ യുമായി രൂപയില്‍ വിനിമയം ചര്‍ച്ചകള്‍ നടത്തുന്നു,
ബംഗ്ലാദേശിന് ചൈനയുമായി ഉയര്‍ന്ന വ്യാപാര കമ്മി ഉള്ളതിനാല്‍ യുവാനിലേക്ക് ഇടപാടുകള്‍ മാറ്റുക അത്ര എളുപ്പമല്ല. ഇന്തോനേഷ്യ ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നിവരുടെ കേന്ദ്ര ബാങ്കുകളുമായി ലോക്കല്‍ കറന്‍സിയില്‍ സെറ്റില്‍ മെന്റ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയുടെ അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ 49.1 % യുവാനിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഡോളര്‍ മൂല്യം ഉയരുന്നത് ഇറക്കുമതി ബാധ്യതയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് തലവേദനയാണ്. ഭക്ഷ്യ, ഊര്‍ജ വിലകള്‍ വര്‍ധിക്കുമ്പോള്‍ അവരുടെ ദാരിദ്ര്യവും വര്‍ധിക്കും.യുഎസ് സമ്പദ്ഘടന യുടെ ശക്തിയും, വലിപ്പവും ഇപ്പോഴും വെല്ലുവിളിക്കപ്പെടാതെ തുടരുന്നു. ഏറ്റവും അധികം വിദേശ നാണയ ശേഖരം യു എസ് ഡോളറിലാണ്. അമേരിക്ക ഡോളറിനെ ജിയോ പൊളിറ്റിക്കല്‍ പോരാട്ടങ്ങള്‍ക്ക് ഉപയോഗ പെടുത്തുന്നത് കൂടുതല്‍ രാജ്യങ്ങളെ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്ബന്ധിതരാക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.