പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു, 24 മണിക്കൂറിനിടെ 4.14 ലക്ഷം പുതിയ രോഗികള്‍

പത്ത് ദിവസത്തോളമായി രാജ്യത്തെ പ്രതിദിന മരണനിരക്ക് മൂവായിരത്തിന് മുകളിലാണ്
പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു, 24 മണിക്കൂറിനിടെ 4.14 ലക്ഷം പുതിയ രോഗികള്‍
Published on

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 4.14 ലക്ഷം പുതിയ കോവിഡ് കേസുകള്‍. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി. കൂടാതെ പ്രതിദിന മരണ നിരക്കും കുത്തനെ ഉയരുകയാണ്. 3,927 പേരാണ് ഇന്നലെ കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടതെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെയായി 2,34,083 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് ജീവന്‍ നഷ്ടമായത്. മണിക്കൂറില്‍ 163 പേരാണ് രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് മരിച്ചുവീഴുന്നത്.

അതേസമയം ഇന്നലെ 3,31,507 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,76,12,351 ആയി. നിലവില്‍ 36,45,164 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്.

16,49,73,058 പേരാണ് രാജ്യത്ത് ഇതുവരെയായി കവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Weak monsoon
'ഇറാഷണല്‍ എക്‌സ്യൂബറന്‍സ്' മുതല്‍ 'ക്രെഡിറ്റ് സുനാമി' വരെ; വാക്കുകള്‍ കൊണ്ട് വിപണിയെ നിയന്ത്രിച്ച അലന്‍ ഗ്രീന്‍സ്പാന്‍ 'ദി മാസ്‌ട്രോ' വിടവാങ്ങുമ്പോള്‍
U.S. President Donald Trump and Iranian President Masoud Pezeshkian
Recursive Self-Improvement - AI
logo
DhanamOnline
dhanamonline.com