രണ്ടാം തരംഗം ഇന്ത്യയ്ക്ക് 5.5 ലക്ഷം കോടി നഷ്ടമാക്കുമെന്ന് ബാര്‍ക്ലേയ്‌സ്

വാക്‌സിനേഷന്‍ മന്ദഗതിയിലായതും ലോക്ക് ഡൗണും ജിഡിപി വളര്‍ച്ചയെയും ബാധിക്കും

കോവിഡ് 19 ന്റെ രണ്ടാം വരവ് ഇന്ത്യയ്ക്ക് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 5.4 ലക്ഷം കോടി രൂപയുടെ (74 ശതകോടി ഡോളര്‍) നഷ്ടം വരുത്തിവെച്ചേക്കാമെന്ന് ബഹുരാഷ്ട്ര ബാങ്ക് ബാര്‍ക്ലേയ്‌സ്.

രാജ്യത്തിന്റെ സമ്പദ്‌രംഗം സ്ഥിരത പുലര്‍ത്തുമ്പോഴും സ്തംഭനാവസ്ഥ നിലവിലുണ്ടെന്നാണ് ബാര്‍ക്ലേയ്‌സിന്റെ വിലയിരുത്തല്‍. ജൂണ്‍ അവസാനത്തോടെ മാത്രമേ ലോക്ക് ഡൗണ്‍ അവസാനിക്കുകയുള്ളൂ എന്ന വിലയിരുത്തലിലാണ് ബാങ്ക്. അതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നതെന്ന് ബാര്‍ക്ലേയ്‌സ് വൃത്തങ്ങള്‍ പറയുന്നു.
2021-22 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയിലും 80 ബേസിസ് പോയ്ന്റിന്റെ ഇടിവ് ബാര്‍ക്ലേയ്‌സ് പ്രവചിക്കുന്നു. വാക്‌സിനേഷന്‍ മന്ദഗതിയില്‍ നീങ്ങുന്നതും വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണും ജിഡിപി വളര്‍ച്ച 9.2 ശതമാനത്തിലെത്തിക്കുമെന്നാണ് പ്രവചനം.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സ്ഥിതിയാണെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാവുകയും സമ്പദ് രംഗം ക്രമേണ കയറകയറുമെന്നും ബാര്‍ക്ലേയ്‌സ് വിലയിരുത്തുന്നു.
41 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 1.96 ലക്ഷം പുതിയ കേസുകള്‍.


Related Articles
Next Story
Videos
Share it