ദരിദ്ര കുടുംബങ്ങളില്‍ ഞെട്ടിപ്പിക്കുന്ന കടബാധ്യത

കേരളത്തിലെ ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങളില്‍ മൂന്നിലൊന്നും അമിത കടബാധ്യത അനുഭവിക്കുന്നുവെന്ന് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്റ്റഡീസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഓരോ മാസവും ഈ കുടുംബങ്ങള്‍ വായ്പാ തിരിച്ചടവിനായി അവരുടെ മാസവരുമാനത്തേക്കാള്‍ കൂടുതല്‍ തുക ഉപയോഗിക്കേണ്ടി വരുന്നുവെന്നും പഠനത്തില്‍ വെളിപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ പ്രാബല്യത്തിലുള്ള നാല് റേഷന്‍ കാര്‍ഡുകളില്‍ ഏറ്റവും താഴെക്കിടയിലെ കുടുംബങ്ങള്‍ക്കായുള്ള മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ കൈവശമുള്ളവരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. പഠനത്തിലെ കണ്ടെത്തലുകള്‍

ഗ്രാമീണ മേഖലയിലെ ദരിദ്ര കുടുംബങ്ങളിലെ 88 ശതമാനവും കടബാധിതര്‍

49 ശതമാനം കുടുംബങ്ങളും ഔദ്യോഗിക, അനൗദ്യോഗിക സ്രോതസുകളില്‍ നിന്ന് ഒരുമിച്ച് വായ്പ എടുത്തിരിക്കുന്നു.

ഗ്രാമീണ മേഖലയിലെ പ്രധാന വായ്പാസ്രോതസുകള്‍ സഹകരണ സ്ഥാപനങ്ങളും കുടുംബശ്രീയും പത്തില്‍ ആറ് കുടുംബങ്ങള്‍ക്കും ഒരു സ്വര്‍ണവായ്പയെങ്കിലുമുണ്ട്.

വായ്പാ തുക പ്രധാനമായും വിനിയോഗിക്കുന്നത് വീട് പണി/ വീട് നവീകരണം, ആരോഗ്യാവശ്യങ്ങള്‍, മറ്റ് കടങ്ങള്‍ വീട്ടല്‍ തുടങ്ങിയവയ്ക്ക്. കൃഷി, വ്യവസായം തുടങ്ങി ഉല്‍പ്പാദനക്ഷമമായ ആവശ്യങ്ങള്‍ക്കായി വായ്പാ തുക ചെലവഴിക്കുന്ന കുടുംബങ്ങളുടെ എണ്ണം തുലോം തുച്ഛം.

വലിയ വിഭാഗം സ്ത്രീകള്‍ക്കും കുടുംബശ്രീ എന്നത് വായ്പ കിട്ടാനുള്ള ഒരു സ്രോതസോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ഒരു മാര്‍ഗമോ മാത്രമാണ്.

സര്‍വേ നടത്തിയ കുടുംബങ്ങളില്‍ കുടുംബശ്രീ അംഗങ്ങളായിട്ടുള്ള സ്ത്രീകളില്‍ 12 ശതമാനം മാത്രമേ തങ്ങളുടെ കുടുംബശ്രീ അയല്‍ക്കൂട്ടം

ഉല്‍പ്പാദനക്ഷമമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുള്ളൂവെന്ന് വെളിപ്പെടുത്തുന്നുള്ളൂ.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ പാലിക്കാതെയും രജിസ്‌ട്രേഷന്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികള്‍ കേരളത്തിലുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ സ്ത്രീകളുടെ പേരില്‍ പുരുഷന്മാരുടെ പേരിലുള്ളതിനേക്കാള്‍ 2.5 ഇരട്ടി വായ്പകള്‍. വായ്പാ തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ളത് കുറഞ്ഞ അധികാരം മാത്രം.

ഗ്രാമീണ മേഖലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ജീവിതത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് കണക്കിലെടുത്ത് ബാങ്കിംഗ് മേഖലയില്‍ മാത്രം ഒതുങ്ങാതെ അവയെ പ്രാദേശിക സമ്പദ് ഘടന വികസിപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്താനായി പ്രോത്സാഹിപ്പിക്കണമെന്ന് ഡോ. രാഖി തിമോത്തി, അശ്വതി റിബേക്ക അശോക്, സ്വാതി മോഹനന്‍, ബിബിന്‍ തമ്പി, റംഷാദ് എം എന്നിവര്‍ അംഗങ്ങളുള്ള പഠന സമിതി വിലയിരുത്തുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it