രാജ്യത്തുനിന്നുള്ള അരി കയറ്റുമതി വിലയിൽ ഇടിവ്

അരിവരവ് വർധിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള അരി കയറ്റുമതി നിരക്കിൽ നേരിയ ഇടിവ്.

അതേസമയം, ആഭ്യന്തര നിരക്കുകൾ വർദ്ധിച്ചതിനാൽ സ്വകാര്യ വ്യാപാരികൾ വഴി അരി ഇറക്കുമതിക്ക് അനുമതി നൽകാൻ ബംഗ്ലാദേശ് നീക്കം തുടങ്ങി.
ലോകത്തെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
പാർ ബോയിൽഡ് (5%) അരിയുടെ വിലയിൽ രാജ്യത്ത് കഴിഞ്ഞ ആഴ്ച മാത്രം അഞ്ചു ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ടണ്ണിന് 395-401 ഡോളറിൽനിന്ന് 393-399 ഡോളറിലേക്കാണ് വില കുറഞ്ഞത്.
"കയറ്റുമതി ഡിമാൻഡിൽ മാറ്റമില്ല. തെക്ക്, കിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ സീസണിൽ അരിയുടെ ഉത്‌പാദനം കൂടുന്നുണ്ട്"- ആന്ധ്രപ്രദേശിലെ കാക്കിനഡയിലുള്ള ഒരു വ്യാപാരി പറഞ്ഞു.
ആന്ധ്രാപ്രദേശിൽ പുതിയ ആഴക്കടൽ തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ, കാക്കിനഡ തുറമുഖത്തെ തിരക്ക് കുറയുകയും രാജ്യത്തുനിന്നുള്ള കയറ്റുമതി വർധിക്കുകയും ചെയ്‌തിട്ടുണ്ട്‌.
ഈ വർഷം ജൂൺ മാസത്തോടുകൂടി രാജ്യത്തെ നെല്ലുല്പാദനം 120.32 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, വർധിച്ചുവരുന്ന ആഭ്യന്തര വിലയെ മറികടക്കാൻ, സ്വകാര്യ വ്യാപാരികൾക്ക് കൂടുതൽ അരി ഇറക്കുമതി ചെയ്യാൻ അനുമതി നൽകുമെന്ന്, ബംഗ്ലാദേശ് ഭക്ഷ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.
ഈ വർഷം സ്വകാര്യ വ്യാപാരികൾക്ക് 1 ദശലക്ഷം ടൺ അരി വരെ ഇറക്കുമതി ചെയ്യാനായിരുന്നു അനുമതി. എന്നാൽ ഇപ്പോൾ 1 ദശലക്ഷം ടൺ കൂടി വാങ്ങാനാണ് സർക്കാർ തീരുമാനം.
തായ്‌ലാൻഡിൽ കഴിഞ്ഞയാഴ്ച അരി വിലയിൽ 5 ശതമാനം വിലയിടിവാണ് രേഖപ്പെടുത്തിയത്. ടണ്ണിന് 540-560 ഡോളറിൽ നിന്നും, 520-560 ഡോളർ വരെയാണ് വില കുറഞ്ഞത്.
ഓഫ് സീസൺ വിളവെടുപ്പായതോടുകൂടി, വിലയിൽ നേരിയ കുറവുണ്ടെന്ന് ബാങ്കോക്ക് ആസ്ഥാനമായ ചില വ്യാപാരികൾ പറയുന്നു.
വിയറ്റ്നാമിലെ അരിവില നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു` "ചൈനയിലെ വിപണികളിലേക്ക് അരി കയറ്റുമതി ചെയ്യാൻ ചൈനീസ് വ്യാപാരികൾ എത്തുന്നുണ്ട്. എന്നാൽ വിളവെടുപ്പ് വൈകുന്നതിനാൽ കൂടുതൽ ഓർഡറുകൾ ഉണ്ടാകുന്നില്ല," ഹോ ചി മിൻ സിറ്റിയിലെ ഒരു വ്യാപാരി പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it